കറുകച്ചാൽ : യുവാവിനെ കൊലപ്പെടുത്താൻ ശ്രമിച്ച കേസിൽ സഹോദരനെ പോലീസ് അറസ്റ്റ് ചെയ്തു. കറുകച്ചാൽ ചമ്പക്കര ചിറക്കൽ ഭാഗത്ത് ഉഴത്തിൽ വീട്ടിൽ മയിൽ എന്ന് വിളിക്കുന്ന സുധീഷ് കുമാർ (36) എന്നയാളെയാണ് കറുകച്ചാൽ പോലീസ് അറസ്റ്റ് ചെയ്തത്.
കഴിഞ്ഞ ദിവസം രാത്രിയിൽ വീട്ടിൽ വച്ച് ഇയാളും, സഹോദരനുമായി വാക്ക് തർക്കം ഉണ്ടാവുകയും, തുടർന്ന് സുധീഷ് കയ്യിൽ കരുതിയിരുന്ന കോടാലി കൊണ്ട് സഹോദരനെ ആക്രമിച്ച് കൊലപ്പെടുത്താൻ ശ്രമിക്കുകയുമായിരുന്നു. ഇവർക്കിടയിൽ കുടുംബപരമായ പ്രശ്നത്തിന്റെ പേരിൽ മുൻ വൈരാഗ്യം നിലനിന്നിരുന്നു.
പരാതിയെ തുടർന്ന് കറുകച്ചാൽ പോലീസ് കേസ് രജിസ്റ്റർ ചെയ്യുകയും ഇയാളെ പിടികൂടുകയുമായിരുന്നു. കറുകച്ചാൽ സ്റ്റേഷൻ എസ്.എച്ച്.ഓ അനിൽ കുമാർ, എസ്.ഐ മാരായ അനുരാജ് എം.എച്ച്, നജീബ്, സി.പി.ഓ മാരായ വിവേക്, സുനോജ് എന്നിവർ ചേർന്നാണ് ഇയാളെ അറസ്റ്റ് ചെയ്തത്. കോടതിയിൽ ഹാജരാക്കിയ ഇയാളെ റിമാൻഡ് ചെയ്തു.
There is no ads to display, Please add some