കോട്ടയം: കോഴിയിറച്ചിക്കു പിന്നാലെ സംസ്ഥാനത്ത് കോഴിമുട്ട വിലയിലും വർധന. മുട്ട ഒന്നിന് 7 രൂപയാണ് പുതിയ വില. നാടൻ കോഴി മുട്ട വില 9 രൂപയായും ഉയർന്നു. മുട്ട കൊണ്ടുള്ള ആഹാര സാധനങ്ങൾക്കും ഇതോടെ വിലകൂടുമെന്ന് ഉറപ്പായി.
കഴിഞ്ഞയാഴ്ച വരെ ആറു രൂപയ്ക്കു വിറ്റിരുന്ന മുട്ടയ്ക്കാണ് ഇപ്പോൾ വില ഉയർന്നിരിക്കുന്നത്. വരവു കുറഞ്ഞും ഡിമാന്റ് കൂടിയതും നാടൻ മുട്ടയുടെ കുറവും വില വർധനയ്ക്കു കാരണമാകുന്നതായി വ്യാപാരികൾ പറയുന്നു.
തമിഴ്നാട്ടിലെ നാമകല്ലിൽ നിന്നുമാണ് സംസ്ഥാനത്ത് കോഴിമുട്ട എത്തിക്കുന്നത്.മലയാളികളുടെ പ്രിയ വിഭവമായ ഓംലെറ്റ് ബുൾസൈ എന്നിവയുടെ വില കൂടാനും മുട്ടവില കാരണമാകും. മുട്ടക്കോഴി വളർത്തൽ പ്രോത്സാഹിപ്പിക്കുകയാണ് പ്രശ്ന പരിഹാരമെന്ന് കർഷക പ്രതിനിധികൾ ചൂണ്ടിക്കാട്ടുന്നു.
There is no ads to display, Please add some
Video Player
00:00
00:00