കോട്ടയം: എലിക്കുളം തമ്പലക്കാട് റോഡിൽ ചപ്പാത്ത് ജഗ്‌ഷനിൽ അമോണിയം കൊണ്ടു വന്ന ലോറി തോട്ടിലേക്ക് മറിഞ്ഞ് അപകടം.
വ്യാഴാഴ്ച പുലർച്ചെയാണ് സംഭവം. തമ്പലക്കാട് ആർ.കെ റബേഴ്സിൽ നിന്നും അമോണിയം ചേർന്ന റബ്ബർ പാൽ വേസ്റ്റ് കയറ്റിവന്ന ലോറിയാണ് മറിഞ്ഞത്.

അപകടത്തിൽ ലോറിയുടെ ടാങ്കർ പൊട്ടി മാലിന്യം മുഴുവൻ തോട്ടിലേയ്ക്ക് ഒഴുകി പരന്നു. തോട്ടിൽ നിന്നും വേസ്റ്റ് ഒഴുകി സമീപത്തെ കിണറുകളും മീനച്ചിൽ തോടും മലിനമായി. പുഴയിലെ മീനുകൾ മുഴുവൻ ചത്തുപൊങ്ങി. അപകടത്തിൽ ഡ്രൈവർക്ക് നിസാര പരിക്കേറ്റു.
മഞ്ചക്കുഴി തോടിന് സമീപം കിണർ വെള്ളം ഉപയോഗിക്കുന്നവർ സൂക്ഷിക്കണമെന്നും, ആരും പരിഭ്രമിക്കേണ്ട ആവശ്യമില്ലന്നും എങ്കിലും വെള്ളത്തിന് ഗന്ധമോ, നിറം മാറ്റമോ ശ്രദ്ധയിൽ പെട്ടാൽ കിണർ തേകുകയും, ബ്ലീച്ചിങ് പൌഡർ ഉപയോഗിച്ച് കിണർ ശുദ്ധീകരിക്കുകയും ചെയ്യേണ്ടതാണെന്നും അധികൃതർ അറിയിച്ചു.
വാഹനം രണ്ടു ക്രെയിനുകൾ ഉപയോഗിച്ച് തോട്ടിൽ നിന്നും ഉയർത്താനുള്ള ശ്രമം പുരോഗമിക്കുകയാണ്.
There is no ads to display, Please add some