കോട്ടയം: ഒരാഴ്ചത്തെ ഇടിവിന് ശേഷം സ്വര്‍ണവില ഉയരുമെന്ന സാമ്പത്തിക വിദഗ്ധരുടെ നിരീക്ഷണം ശരിവച്ച് മഞ്ഞ ലോഹം കുതിപ്പ് തുടരുന്നു. നാല് പ്രവര്‍ത്തി ദിവസത്തിനിടെ ഒരു പവന്റെ വില ഉയര്‍ന്നത് 1000 രൂപ. ഇന്നും സ്വര്‍ണവില വര്‍ധിച്ചു.

ഇന്ന് ഒരു പവന്‍ സ്വര്‍ണത്തിന് 240രൂപ വർധിച്ച് 42920 രൂപയായി. തിങ്കളാഴ്ച 42680 രൂപയായിരുന്നു. ഗ്രാമിന് 30 രൂപയാണ് ഇന്ന് കൂടിയത്. ഒരു ഗ്രാം സ്വര്‍ണം ലഭിക്കാന്‍ 5365 രൂപ നല്‍കണം.

By Fazil

Leave a Reply

Your email address will not be published. Required fields are marked *