പ്രധാനമന്ത്രി നരേന്ദ്രമോദിയെ മകളുടെ വിവാഹത്തിന് ക്ഷണിച്ച് നാടൻ സുരേഷ് ഗോപി. ഭാര്യ രാധികയ്ക്കും മകൾ ഭാഗ്യ സുരേഷിനുമൊപ്പമാണ് സുരേഷ് ഗോപി മകളുടെ വിവാഹക്ഷണക്കത്ത് മോദിക്കു കൈമാറിയത്.
ജനുവരി പതിനേഴാം തീയതി ഗുരുവായൂരിൽ വച്ചാണ് വിവാഹം. ഡൽഹിയിൽ വച്ചായിരുന്നു കൂടിക്കാഴ്ച.താമര രൂപത്തിലുള്ള ആറന്മുള കണ്ണാടിയും സുരേഷ് ഗോപിയും കുടുംബവും പ്രധാനമന്ത്രിക്കു സമ്മാനിച്ചു. കുടുംബാംഗങ്ങളുടെ നേതാവ് എന്ന അടിക്കുറിപ്പോടെയാണ് ഈ ചിത്രം ഫെയ്സ്ബുക്കിലും സുരേഷ് ഗോപി പങ്കുവച്ചു.
വിവാഹം ജനുവരി പതിനേഴിനും റിസപ്ഷൻ ജനുവരി 20നും നടക്കും. തിരുവനന്തപുരം ഗ്രീൻഫീൽഡ് സ്റ്റേഡിയത്തിൽ വച്ചാകും വിവാഹ റിസപ്ഷൻ.ശ്രേയസ് മോഹനാണ് ഭാഗ്യയുടെ വരൻ. മാവേലിക്കര സ്വദേശികളായ മോഹന്റെയും ശ്രീദേവിയുടെയും മകനായ ശ്രേയസ് ബിസിനസ്സുകാരനാണ്.
ബ്രിട്ടിഷ് കൊളംബിയ സർവകലാശാലയിൽനിന്നുമാണ് ഭാഗ്യ ബിരുദം പൂർത്തിയാക്കിയത്.യുബിസി സൗഡർ സ്കൂൾ ഓഫ് ബിസിനസിലായിരുന്നു പഠനം.
സുരേഷ് ഗോപി-രാധിക ദമ്പതികളുടെ മൂത്ത മകളാണ് ഭാഗ്യ. ഗോകുൽ സുരേഷ്, മാധവ് സുരേഷ്, ഭാവി സുരേഷ്, പരേതയായ ലക്ഷ്മി സുരേഷ് എന്നിവരാണ് സുരേഷ് ഗോപിയുടെ മറ്റു മക്കൾ.
There is no ads to display, Please add some