ന്യൂഡല്‍ഹി: ഏഷ്യന്‍ ഗെയിംസില്‍ പുതു ചരിത്രം രചിച്ച് ഇന്ത്യ. ചരിത്രത്തിലാദ്യമായി 100 മെഡലുകള്‍ നേടിയിരിക്കുകയാണ് ഇന്ത്യന്‍ ടീം. വനിതകളുടെ കബഡിയില്‍ ചൈനീസ് തായ്‌പേയിയെ തകര്‍ത്ത് സ്വര്‍ണമെഡല്‍ നേടിയതോടെയാണ് രാജ്യത്തിന്റെ മെഡല്‍ നേട്ടം 100ല്‍ എത്തിയത്.
ശനിയാഴ്ച നടന്ന ഫൈനലില്‍ 26-25 എന്ന സ്‌കോറിനായിരുന്നു ഇന്ത്യയുടെ വിജയം. ഇതോടെ 25 സ്വര്‍ണവും 35 വെള്ളിയും 40 വെങ്കലവുമടക്കമാണ് ഇന്ത്യ 100 മെഡല്‍ സ്വന്തമാക്കിയത്. ഗുസ്തി, വനിതാ ഹോക്കി, ചെസ്, സോഫ്റ്റ് ടെന്നീസ്, തുഴച്ചിൽ, റോളർ സ്‌കേറ്റിംഗ്, ക്രിക്കറ്റ്, പുരുഷ കബഡി തുടങ്ങിയ ഇനങ്ങളിലും ഇന്ത്യ മെഡൽ പ്രതീക്ഷിക്കുന്നുണ്ട്.
There is no ads to display, Please add some