കോട്ടയം: സംസ്ഥാനത്ത് സ്വർണ വിലയിൽ വീണ്ടും ഇടിവ്. ആഭരണം വാങ്ങാന്‍ ആഗ്രഹിക്കുന്നവര്‍ക്ക് ഇന്ന് നല്ല അവസരമാണ്. വരും ദിവസങ്ങളിലും വില കുറഞ്ഞേക്കുമെന്നാണ് വിപണിയില്‍ നിന്നുള്ള സൂചന.

ഇന്ന് ഒരു പവൻ സ്വർണത്തിന് 160 രൂപയുടെ കുറവാണ് രേഖപ്പെടുത്തിയിരിക്കുന്നത്. ഇതോടെ ഒരു ഗ്രാമിന് 20 രൂപ വീതവും വില താഴ്ന്നിട്ടുണ്ട്.

നിലവിൽ ഒരു പവൻ സ്വർണത്തിന് 41,920 രൂപയിലാണ് ആഭരണ വിപണിയിൽ വ്യാപാരം പുരോഗമിക്കുന്നത്. ഒരു ഗ്രാം സ്വർണത്തിന് 5,240 രൂപയുമാണ് ഇന്നത്തെ നിരക്ക്.

By Fazil

Leave a Reply

Your email address will not be published. Required fields are marked *