71-ാം നെഹ്റു ട്രോഫി വള്ളംകളിക്ക് പുന്നമടക്കായലിൽ തുടക്കം. 9 വിഭാഗങ്ങളിലായി 75 കളിവള്ളങ്ങളാണു മത്സരിക്കുന്നത്. ചുണ്ടൻവള്ളങ്ങൾ 21 എണ്ണമുണ്ട്. ചുരുളൻ 3, ഇരുട്ടുകുത്തി എ 5, ഇരുട്ടുകുത്തി ബി 18, ഇരുട്ടുകുത്തി സി 14, വെപ്പ് എ 5, വെപ്പ് ബി 3, തെക്കനോടി തറ 2, തെക്കനോടി കെട്ട് 4 എന്നിങ്ങനെയും പോരിനിറങ്ങും. ചെറുവള്ളങ്ങളുടെ ഹീറ്റ്സ് മത്സരങ്ങൾ ആരംഭിച്ചു.

ഉച്ചയ്ക്കു രണ്ടിന് ഉദ്ഘാടനച്ചടങ്ങിനു ശേഷമാണു ചുണ്ടൻ വള്ളങ്ങളുടെ ഹീറ്റ്സ്, ചെറുവള്ളങ്ങളുടെ ഫൈനൽ മത്സരങ്ങൾ. വൈകിട്ട് നാലോടെ ചുണ്ടൻ വള്ളങ്ങളുടെ ഫൈനൽ. ഹീറ്റ്സിൽ മികച്ച സമയം കുറിക്കുന്ന നാലു വള്ളങ്ങളാണു ഫൈനലിൽ ഏറ്റുമുട്ടുക. ഒന്നിലേറെ വള്ളങ്ങൾ ഒരേസമയത്തു ഫിനിഷ് ചെയ്‌താൽ സംയുക്‌ത ജേതാക്കളായി പ്രഖ്യാപിച്ചു നിശ്ചിത കാലയളവ് ട്രോഫി കൈവശം വയ്ക്കാൻ അനുവദിക്കും.

ഉദ്ഘാടനം ഉച്ചയ്ക്ക് 2ന് ഉച്ചയ്ക്കു രണ്ടിന് മുഖ്യമന്ത്രി പിണറായി വിജയൻ ജലോത്സവം ഉദ്ഘാടനം ചെയ്യും. മന്ത്രി പി.എ.മുഹമ്മദ് റിയാസ് അധ്യക്ഷത വഹിക്കും. സിംബാബ്‌വേ ഡപ്യൂട്ടി മന്ത്രി രാജേഷ് കുമാർ ഇന്ദുകാന്ത് മോദി പങ്കെടുക്കും.

