എറണാകുളം പെരുമ്പാവൂർ മണ്ണൂരിൽ വൻ സ്പിരിറ്റ് വേട്ട. തവിടിന്റെ ഇടയിൽ കടത്താൻ ശ്രമിച്ച സ്പിരിറ്റാണ് എക്സൈസ് എൻഫോഴ്സ്മെന്റ് പിടികൂടിയത്. സംഭവത്തിൽ രണ്ട് പേരെ കസ്റ്റഡിയിൽ എടുത്തു. കോട്ടക്കൽ സ്വദേശി ബാബു, ചാലക്കുടി സ്വദേശി വിനോദ് എന്നിവരെയാണ് കസ്റ്റഡിയിലെടുത്തത്.

54 കന്നാസ് സ്പിരിറ്റ് ഏകദേശം ആയിരത്തി എണ്ണൂറ് ലിറ്ററിലേറെ സ്പിരിറ്റ് ഉണ്ടാകുമെന്ന് സ്റ്റേറ്റ് എക്സൈസ് എൻഫോഴ്സ്മെൻ്റ് സ്ക്വാഡ് അറിയിച്ചു. കോട്ടയത്തേക്കുള്ള ലോഡ് ആണ് രഹസ്യ വിവരത്തെ തുടർന്ന് പിടികൂടിയത്. കർണാടക ഹുബ്ലിയിൽ നിന്നുള്ള ലോഡ് ആണെന്ന് ഇവർ എക്സൈസ് ഉദ്യോഗസ്ഥരോട് സമ്മതിച്ചതായാണ് വിവരം.

Leave a Reply

Your email address will not be published. Required fields are marked *