മലപ്പുറം മങ്കടയിൽ സുഹൃത്തുക്കളായ നാലു വിദ്യാർഥികൾ മിന്നലേറ്റ് മരിച്ചു. 3 പേർക്ക് ഗുരുതരമായി പൊള്ളലേറ്റു. വെള്ളില പുതുകൂടി മലയിൽ അലിയുടെ മകൻ റഹീസ് (20), കൂരിമണ്ണിൽ പുത്തൻ വീട്ടിൽ സൈതലവിയുടെ മകൻ ബഹാസ് (18), ആലിക്കാപറമ്പിൽ അസീസിന്റെ മകൻ സിയാദ് (18), കറുത്താൻ കുത്തിൽ നിസാറിൻ്റെ മകൻ ഫഹദ് (22). എന്നിവരാണ് മരിച്ചത്. റോഷൻ (20), ഇഷ്ഹാത്ത് (16) എന്നിവർക്ക് പരുക്കേറ്റു.
മങ്കട വെള്ളില കടുക്കാ സിറ്റി നമ്പൂരിക്കാട് വ്യൂപോയിന്റിലെത്തിയതായിരുന്നു വിദ്യാർഥികൾ. പരുക്കേറ്റ രണ്ടുപേരെ മഞ്ചേരി മെഡിക്കൽ കോളജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഇവർ തീവ്രപരിചരണ വിഭാഗത്തിൽ ചികിൽസയിലാണ്. നാട്ടുകാർ ഉടൻതന്നെ വിദ്യാർഥികളെ മഞ്ചേരി മെഡിക്കൽ കോളജിൽ എത്തിച്ചെങ്കിലും നാലുപേരെ രക്ഷിക്കാനായില്ല. ഇതിൽ രണ്ടുപേർ ആശുപത്രിയിലെത്തിക്കുമ്പോൾ തന്നെ മരിച്ചിരുന്നു എന്നാണ് വിവരം.

