വോട്ടെണ്ണൽ മൂന്ന് മണിക്കൂറിനോടടുക്കുമ്പോഴും മുഖ്യമന്ത്രി പിണറായി വിജയനും 13 മന്ത്രിമാരും പിന്നിൽ. റോഷി അഗസ്റ്റിൻ, വി.എൻ.വാസവൻ, ആർ.ബിന്ദു, ഗണേഷ് കുമാർ, പി.രാജീവ്, ഒ.ആർ.കേളു, വി.ശിവൻകുട്ടി, വീണാ ജോർജ്, അബ്ദുറഹിമാൻ, എം.ബി.രാജേഷ്, ജെ.ചിഞ്ചുറാണി, എ.കെ.ശശീന്ദ്രൻ, പി.പ്രസാദ് എന്നിവർ പിന്നിലാണ്. യുഡിഎഫ് പ്രമുഖരെല്ലാം മുന്നിലാണ്. പേരാവൂരിൽ കെ.കെ.ശൈലജയ്ക്ക് ലീഡ് ലഭിച്ചു. ബേപ്പൂരിൽ പി.എ.മുഹമ്മദ് റിയാസ് മുന്നിൽ. എൽഡിഎഫ് 38, യുഡിഎഫ് 101, എൻഡിഎ 1 എന്നിങ്ങനെയാണ് സീറ്റ് നില.
ധർമ്മടം മണ്ഡലത്തിൽ പിണറായി വിജയൻ അപ്രതീക്ഷിതമായി പിന്നിലായത് ഇടത് ക്യാമ്പിനെ ഞെട്ടിച്ചിട്ടുണ്ട്. വോട്ടെണ്ണൽ പുരോഗമിക്കുമ്പോൾ സംസ്ഥാനത്ത് യുഡിഎഫ് തരംഗം ആഞ്ഞടിക്കുകയാണ്.

