തൃശൂര്‍ കോടാലിയില്‍ പാമ്പ് കടിയേറ്റ് മരിച്ച എട്ടു വയസുകാരന്‍ ആല്‍ജോയുടെ വീട്ടില്‍ വീണ്ടും പാമ്പിനെ കണ്ടെത്തിയതില്‍ ആശങ്ക. പോസ്റ്റ്‌മോര്‍ട്ടത്തിന് ശേഷം ആല്‍ജോയുടെ മൃതദേഹം വീട്ടില്‍ കൊണ്ടുവന്ന സമയത്താണ് ശംഖുവരയന്‍ ഇനത്തില്‍പ്പെട്ട പാമ്പിന്‍ കുഞ്ഞിനെ വീട്ടില്‍ കണ്ടത്. കഴിഞ്ഞ ദിവസം കുട്ടിയെ കടിച്ച പാമ്പിന്റെ അതേ വലിപ്പത്തിലുള്ള പാമ്പിനെയാണ് ഇന്ന് കണ്ടെത്തിയത്.

ഇതോടെ പ്രദേശത്ത് ശംഖുവരയന്‍ പാമ്പിന്റെ കുഞ്ഞുങ്ങള്‍ നിരവധി ഉണ്ടോ എന്ന പരിഭ്രാന്തി ഉയര്‍ന്നിട്ടുണ്ട്. പാമ്പിന്‍ കുഞ്ഞുങ്ങള്‍ എവിടെ നിന്നാണ് വരുന്നത് എന്ന് കണ്ടെത്താന്‍ അധികൃതരും നാട്ടുകാരും ചേര്‍ന്ന് പരിശോധന നടത്താനുള്ള ശ്രമത്തിലാണ്. അതിനിടെ പോസ്റ്റ്‌മോര്‍ട്ടത്തില്‍ ശംഖുവരയന്‍ പാമ്പിന്റെ കടിയേറ്റാണ് കുട്ടി മരിച്ചതെന്ന് സ്ഥിരീകരിച്ചു. ശരീരത്തില്‍ നിന്ന് പാമ്പിന്‍ വിഷം കണ്ടെത്തിയതായും പോസ്റ്റ്‌മോര്‍ട്ടത്തില്‍ പറയുന്നു.

ആല്‍ജോയുടെ ജ്യേഷ്ഠ സഹോദരന്‍ അനോജിനും പാമ്പിന്റെ കടിയേറ്റിരുന്നു. അനോജ് ഗുരുതരാവസ്ഥയില്‍ അപ്പോളോ ആശുപത്രിയില്‍ ചികിത്സയിലാണ് കുട്ടികള്‍ കിടന്ന മുറിയിലെ തലയണയ്ക്കടിയില്‍ കിടന്നിരുന്ന പാമ്പാണ് കുട്ടികളെ കടിച്ചത്.

Leave a Reply

Your email address will not be published. Required fields are marked *