സ്വർണവിലയിൽ വൻ വർധനവ്. ഇന്ന് മൂന്നു തവണയായി 3160 രൂപ വർധിച്ച് 1,10,400 രൂപയാണ് പവൻ വില. ഗ്രാമിന് 395 രൂപ വർധിച്ച് 13,800 രൂപയായി. ഇന്നലെ 1,07,240 രൂപയായിരുന്നു പവൻ വില. ഇന്ന് രാവിലെ 760 രൂപ വർധിച്ച സ്വർണം ഉച്ചയ്ക്കു മുമ്പ് 800 രൂപ കൂടി വർധിച്ചു. ഉച്ചക്ക് ശേഷം ഒറ്റയടിക്ക് 1600 രൂപയാണ് വർധിച്ചത്. സർവകാല റെക്കോഡിലാണ് വിലയുള്ളത്.

പുതുവർഷാരംഭം മുതൽ തുടങ്ങിയ കുതിപ്പാണ് സ്വർണവിലയിൽ തുടരുന്നത്. ജനുവരി ഒന്നിന് 99,040 രൂപയായിരുന്നു വില. 20 ദിവസം കൊണ്ട് 11,360 രൂപയുടെ വർധനവാണുണ്ടായത്. നിലവിലെ വിലയിൽ പണിക്കൂലി ഉൾപ്പെടെ ഒരു പവൻ സ്വർണാഭരണം വാങ്ങാൻ 1.20 ലക്ഷത്തിന് മുകളിൽ നൽകേണ്ട സാഹചര്യമാണ്.

