പ്രീപെയ്ഡ് ഉപഭോക്താക്കള്‍ക്കായി പുതുവത്സര പ്ലാന്‍ അവതരിപ്പിച്ച് പ്രമുഖ പൊതുമേഖല ടെലികോം കമ്പനിയായ ബിഎസ്എന്‍എല്‍. 2026 ജനുവരി 31 വരെയുള്ള പരിമിത സമയത്തേയ്ക്കുള്ള 251 രൂപയുടെ ഈ പ്ലാന്‍ അനുസരിച്ച് 100 ജിബി ഹൈ സ്പീഡ് ഡേറ്റയാണ് ലഭിക്കുക.
30 ദിവസത്തേയ്ക്കാണ് കാലാവധി. പരിധിയില്ലാത്ത വോയ്‌സ് കോള്‍ ആണ് മറ്റൊരു ഫീച്ചര്‍. ഏതൊരു സാധാരണ റീചാര്‍ജിനെയും ഒരു പൂര്‍ണ്ണ വിനോദമാക്കി മാറ്റാന്‍ ഈ പായ്ക്ക് സഹായിക്കുമെന്ന് ബിഎസ്എന്‍എല്‍ അവകാശപ്പെടുന്നു. പ്രീമിയം ഓപ്ഷനുകള്‍ ഉള്‍പ്പെടെ 400-ലധികം ലൈവ് ടിവി ചാനലുകള്‍ ആക്സസ് ചെയ്യാന്‍ ഉപയോക്താക്കളെ അനുവദിക്കുന്നതാണ് ഈ പ്ലാനിന്റെ ഒരു പ്രധാന പ്രത്യേകത.
ലൈവ് ടിവിയ്ക്കൊപ്പം, ഉപയോക്താക്കള്‍ക്ക് സിനിമകള്‍, ഷോകള്‍, സ്പോര്‍ട്സ് എന്നിവ കാണാന്‍ കഴിയുന്ന 23 വിനോദ ആപ്പുകളിലേക്കുള്ള ആക്സസും ഇത് വാഗ്ദാനം ചെയ്യുന്നു. ജിയോഹോട്ട്സ്റ്റാര്‍, സോണിലിവ് എന്നിവ ഈ പട്ടികയില്‍ ഉള്‍പ്പെടുന്നു.

