സംസ്ഥാന സര്‍ക്കാര്‍ ജീവനക്കാരുടെയും പെന്‍ഷന്‍കാരുടെയും ആരോഗ്യ ഇന്‍ഷുറന്‍സ് പദ്ധതിയായ ‘മെഡിസെപ്പിന്റെ’ പ്രീമിയം തുക വര്‍ധിപ്പിച്ചു. നിലവില്‍ പ്രതിമാസം 500 രൂപയായിരുന്ന പ്രീമിയം 810 രൂപയാക്കിയാണ് ഉയര്‍ത്തിയത്. ഇതുസംബന്ധിച്ച ഉത്തരവ് സംസ്ഥാന ധനകാര്യ വകുപ്പ് പുറത്തിറക്കി.
310 രൂപയാണ് ഒരുമാസം വര്‍ധിക്കുക. ഒരു വര്‍ഷം 8237 രൂപയും ജിഎസ്ടിയും ആയിരിക്കും പ്രീമിയം തുകയായി നല്‍കേണ്ടി വരും. അടുത്തമാസം ഒന്നു മുതല്‍ പുതിയ നിരക്ക് പ്രാബല്യത്തില്‍ വരും. സര്‍ക്കാര്‍ ജീവനക്കാരില്‍ നിന്ന് ഈ മാസത്തെ ശമ്പളം മുതല്‍ പുതുക്കിയ പ്രീമിയം തുക ഈടാക്കി തുടങ്ങും.
തീരുമാനത്തിന് എതിരെ സര്‍വീസ് സംഘടനകള്‍ പ്രതിഷേധവുമായി രംഗത്തെത്തിയിട്ടുണ്ട്.ഈ തീരുമാനത്തെ നിയമപരമായി നേരിടാനാണ് സംഘടനകളുടെ നീക്കം. സാമ്പത്തിക പ്രതിസന്ധിക്കിടയില്‍ ജീവനക്കാര്‍ക്കും പെന്‍ഷന്‍കാര്‍ക്കും അധിക ബാധ്യത വരുത്തുന്നതാണ് ഈ നടപടിയെന്ന് ഇവര്‍ ആരോപിക്കുന്നു.

