കുഞ്ഞുങ്ങളുടെ കരച്ചിൽ അടക്കാൻ വീട്ടുകാർ ചെയ്യുന്ന എളുപ്പ വഴിയാണ് സ്മാർട്ട് ഫോൺ. സ്മാർട്ട് ഫോണുകൾക്ക് അടിമകളാകുന്ന കുട്ടികളുടെ എണ്ണം ഇന്ന് കൂടിവരികയാണ്. 12 വയസിന് മുൻപ് കുട്ടികൾ സ്മാർട്ട്ഫോൺ കയ്യിലെടുക്കുന്നത് പെരുമാറുന്നത് അവരിൽ അമിതവണ്ണം, വിഷാദം, ഉറക്കക്കുറവ് തുടങ്ങിയ ആരോഗ്യസങ്കീർണതകൾക്ക് കാരണമാകുമെന്ന് അമേരിക്കയിലെ അഡോളസന്റ് ബ്രെയ്ന്‍ കോഗ്നിറ്റീവ് ഡവലപ്മെന്റ് പഠനത്തിൽ വ്യക്തമാക്കുന്നു.
മാതാപിതാക്കളുടെ ശ്രദ്ധയ്ക്ക്
10,500 കുട്ടികളുടെ ഡാറ്റ അവലോകനം ചെയ്ത ശേഷമാണ് ഗവേഷകർ ഈ നിഗമനത്തിൽ എത്തുന്നത്. കുട്ടികൾ എത്ര ചെറിയ പ്രായം മുതൽ സ്മാർട്ട് ഫോൺ ഉപയോഗിച്ചു തുടങ്ങുന്നുവോ അത്രയും അധികം അമിതവണ്ണവും ഉറക്കക്കുറവും ഉണ്ടാകാനുള്ള സാധ്യതയുണ്ടെന്ന് പീഡിയാട്രിക്സ് ജേണലിൽ പ്രസിദ്ധീകരിച്ച പഠനം ചൂണ്ടിക്കാണിക്കുന്നു.
സ്മാര്‍ട് ഫോണ്‍ ഉപയോഗിക്കുന്ന കുട്ടികള്‍ മറ്റുള്ളവരുമായി ഇടപഴകാനും വ്യായാമം ചെയ്യുന്നതിനും ഉറങ്ങുന്നതിനും കുറച്ച് സമയം മാത്രമേ ചെലവിടുകയുള്ളൂ എന്നും പഠനം പറയുന്നു. കൗമാരക്കാലത്തെ ഇത്തരം ചെറിയ പെരുമാറ്റശീലങ്ങള്‍ പോലും കുട്ടികളെ മാനസികാരോഗ്യത്തെ വലിയ തോതില്‍ ബാധിക്കുമെന്നും റിപ്പോര്‍ട്ട് മുന്നറിയിപ്പ് നല്കുന്നു.

