പത്തനംതിട്ട: തദ്ദേശ തെരഞ്ഞെടുപ്പില്‍ പാലക്കാട് എംഎല്‍എ രാഹുല്‍ മാങ്കൂട്ടത്തിലിന്റെ വിശ്വസ്തന്‍ ഫെനി നൈനാന് തോല്‍വി. അടൂര്‍ നഗരസഭയിലെ എട്ടാം വാര്‍ഡ് യുഡിഎഫ് സ്ഥാനാര്‍ഥിയായിരുന്ന ഫെനി നൈനാനെ തോല്‍പ്പിച്ച് ബിജെപി സീറ്റ് നിലനിര്‍ത്തി. ഫെനി നൈനാന്‍ പരാജയപ്പെടുക മാത്രമല്ല, മൂന്നാം സ്ഥാനത്തേയ്ക്ക് പിന്തള്ളപ്പെടുകയും ചെയ്തു.

രാഹുല്‍ മാങ്കൂട്ടത്തിലുമായി ബന്ധപ്പെട്ട ബലാത്സംഗ കേസില്‍ ഫെനി നൈനാനെതിരെയും ഗുരുതര ആരോപണങ്ങള്‍ ഉയര്‍ന്നിരുന്നു. രാഹുല്‍ മാങ്കൂട്ടത്തിലിനെതിരായ പരാതിയില്‍ പേര് പരാമര്‍ശിക്കപ്പെട്ടയാളാണ് ഫെനി. ഫെനിയുടെ സ്ഥാനാര്‍ഥിത്വം വലിയ വിവാദമായിരുന്നു.

രാഹുല്‍ മാങ്കൂട്ടത്തില്‍ ഹോംസ്‌റ്റേയില്‍ വിളിച്ചുവരുത്തി പീഡിപ്പിച്ചപ്പോള്‍ രാഹുലിനൊപ്പം സുഹൃത്തായ ഫെനി നൈനാനും ഉണ്ടായിരുവെന്നാണ് യുവതിയുടെ പരാതിയില്‍ പറയുന്നത്.

Leave a Reply

Your email address will not be published. Required fields are marked *