കാഞ്ഞിരപ്പള്ളി നെയ്നാർ സെൻട്രൽ ജമാഅത്തും എം ഇ എസ് യൂത്ത് വിങ് കോട്ടയം ജില്ലാ കമ്മിറ്റിയും എസ് ബി ഐ – റൂറൽ സെൽഫ് എംപ്ലോയ്മെന്റ് ട്രെയിനിങ് ഇൻസ്റ്റിറ്റ്യൂട്ടുമായി ചേർന്നുകൊണ്ട് സൗജന്യ സ്വയംതൊഴിൽ പരിശീലനം. നമ്മുടെ നാട്ടിലെ 18 വയസ്സിനും 49 വയസ്സിനും ഇടയിൽ പ്രായമുള്ള ആളുകൾക്ക് സ്വയംതൊഴിൽ കണ്ടെത്തുന്നതിന് 13 ദിവസം നീണ്ടുനിൽക്കുന്ന സിസിടിവി ഇൻസ്റ്റലേഷൻ,നെറ്റ് വർക്കിംഗ്, സെക്യൂരിറ്റി അലാറം,സെൻസസ് & സെക്യൂരിറ്റി ഡിവൈസസ് സെറ്റിങ് എന്നിവയിൽ NCVET സർട്ടിഫിക്കറ്റോട് കൂടിയുള്ള സൗജന്യ സ്വയംതൊഴിൽ പരിശീലനം നവംബർ 13 ന് ആരംഭിച്ചു.

പി എം അബ്ദുൽസലാം അധ്യക്ഷത വഹിച്ച യോഗത്തിൽ ഗവൺമെന്റ് ചീഫ് വിപ്പ് ഡോക്ടർ എൻ ജയരാജ് ( എം എൽ എ കാഞ്ഞിരപ്പള്ളി) ഉദ്ഘാടനം നിർവഹിച്ചു. കാഞ്ഞിരപ്പള്ളി സെൻട്രൽ ജമാ സെക്രട്ടറി അൻസാരി വാവേർ സ്വാഗതമാശംസിക്കുകയും മുഖ്യാതിഥിയായി , എംഇഎസ് യൂത്ത് വിങ് കോട്ടയം ജില്ലാ പ്രസിഡന്റ് ഷഹീം വിലങ്ങുപാറ, എസ് ബി ഐ റൂറൽ സെൽഫ് എംപ്ലോയ്മെന്റ് ട്രെയിനിങ് ഇൻസ്റ്റിറ്റ്യൂട്ട് ഡയറക്ടർ മിനി സൂസൻ, യൂത്ത് വിങ് കാഞ്ഞിരപ്പള്ളി താലൂക്ക് പ്രസിഡന്റ് അർഷദ് നജീബ്, അൻവർഷാ കെ എം, എം ഇ എസ് ജില്ലാ കമ്മിറ്റി അംഗം വി റ്റി അയ്യൂബ് ഖാൻ, മറ്റു കാഞ്ഞിരപ്പള്ളി സെൻട്രൽ ജമാഅത്ത് ഭാരവാഹികൾ, ജനപ്രതിനിധികൾ തുടങ്ങിയവർ പങ്കെടുത്തു.

Leave a Reply

Your email address will not be published. Required fields are marked *