ആശ്വസിക്കണോ അതോ ആശങ്കപ്പെടണോ? ഇന്നലെ തുടർച്ചയായ രണ്ട് തവണ സ്വർണ വില കുതിച്ചതോടെ ഇന്ന് സ്വർണ വിലയിൽ നേരിയ ഇടിവ് രേഖപ്പെടുത്തി. സ്വർണ വിലയിലെ ഈ ചാഞ്ചാട്ടം നിരാശയുണ്ടാക്കുന്നു. ഇന്നലെ ഉച്ചക്കു ശേഷം വില കുതിച്ചതോടെ പവൻ 94,000 കടന്നിരുന്നു.
ഇന്ന് വില ഇടിഞ്ഞെങ്കിലും പവൻ 93,000 രൂപയിലാണ് നിൽക്കുന്നത്.ഇന്ന് ഒരു ഗ്രാമിന് 70 രൂപ കുറഞ്ഞ് 11,720 രൂപയായി. ഒരു പവന് 560 രൂപ കുറഞ്ഞ് 93,760 രൂപയായി. ഇന്നത്തെ വിലപ്രകാരം 10 ഗ്രാം സ്വർണം വാങ്ങാൻ 1,17,200 രൂപയാവുന്നു. 24 കാരറ്റ് സ്വർണം ഒരു ഗ്രാമിന് 77 രൂപ കുറഞ്ഞ് 12,785 രൂപയും, പവന് 616 രൂപ കുറഞ്ഞ് 1,02,280 രൂപയുമാവുന്നു. 18 കാരറ്റിന് ഒരു ഗ്രാമിന് 58 രൂപ കുറഞ്ഞ് 9,589 രൂപയും, പവന് 464 രൂപ കുറഞ്ഞ് 76,712 രൂപയുമായി.

