കഥകളിയില്‍ പെണ്‍കുട്ടികള്‍ക്ക് പ്രവേശനം അനുവദിച്ചപ്പോള്‍ മുസ്ലിം സമുദായത്തില്‍നിന്ന് കലാമണ്ഡലത്തില്‍ കഥകളി പഠിക്കാനെത്തിയ ആദ്യ പെണ്‍കുട്ടിയായ സാബ്രി കഥകളി അരങ്ങേറ്റത്തിനു ഒരുങ്ങുന്നു. കഥകളിയില്‍ പെണ്‍കുട്ടികള്‍ക്കു പ്രവേശനം അനുവദിക്കണമെന്ന ആവശ്യം ഉന്നയിച്ച കഥകളി ആചാര്യനായ കലാമണ്ഡലം ഗോപിക്കു തന്നെ ഗുരുദക്ഷിണ നല്‍കിയാണ് സാബ്രി കലാമണ്ഡലത്തില്‍ 2023-ല്‍ പ്രവേശനം നേടിയത്.
കലാമണ്ഡലം അനില്‍കുമാറിന്റെ നേതൃത്വത്തില്‍ സഹപ്രവര്‍ത്തകരുടെയും ശിക്ഷണത്തിലാണ് സാബ്രി പഠനം പൂര്‍ത്തിയാക്കി ഒക്ടോബര്‍ രണ്ടിനു പുറപ്പാട് കഥകളി അരങ്ങേറ്റത്തിനു ഒരുങ്ങുന്നത്. കൊല്ലം അഞ്ചലില്‍ തേജസ് വീട്ടില്‍ ഫോട്ടോഗ്രാഫര്‍ ആയ നിസാം അമ്മാസിന്റെയും അനീസയുടെയും മകളാണ്.
ഫോട്ടോഗ്രാഫറായ പിതാവ് കഥകളി ചിത്രങ്ങള്‍ പകര്‍ത്താന്‍ ക്യാമറയുമായി പോകുമ്പോള്‍ ഒപ്പം പോയി കഥകളിയോടും കഥകളിവേഷത്തോടും തോന്നിയ ഇഷ്ടമാണ് സാബ്രിയെ കലാമണ്ഡലത്തില്‍ എത്തിച്ചത്. 2022-ല്‍ ആയിരുന്നു കലാമണ്ഡലത്തിലെ പഠനവിഷയങ്ങളിലെ ലിംഗവിചേനങ്ങള്‍ എടുത്തു മാറ്റിയത്.

