കേരള പൊലീസിന്റെലോഗോ ഉപയോഗിച്ച് സൈബർ തട്ടിപ്പ് വ്യാപകം. ‘ഇ- ചെല്ലാൻ ഫൈൻ അടയ്ക്കുക, ഓൺലൈനായി പിഴ അടയ്ക്കാൻ ലിങ്കിൽ ക്ലിക്ക് ചെയ്യുക’… എന്നിങ്ങനെ വാഹൻ പരിവാഹന്റെ പേരിൽ ഒരു വാട്‌സ്ആപ്പ് സന്ദേശം പലർക്കും ലഭിച്ചുകാണും. എന്നാൽ പണം തട്ടുക ലക്ഷ്യമിട്ടുള്ള ഒരു സൈബർ തട്ടിപ്പാണ് ഇതെന്നും, കേരള പൊലീസ് അയക്കുന്ന സന്ദേശമല്ല ഇതെന്നും മനസിലാക്കുക. ഈ വൻ തട്ടിപ്പിനെ കുറിച്ച് സ്റ്റേറ്റ് പൊലീസ് മീഡിയ സെന്റർ മുന്നറിയിപ്പ് നൽകിയിട്ടുണ്ട്.

കേരള പൊലീസിൻ്റെ മുന്നറിയിപ്പ്

കേരള പൊലീസിൻ്റെ ഔദ്യോഗിക ചിഹ്നം ഉപയോഗിച്ചുള്ള വാട്‌സ്ആപ്പ് നമ്പറുകളിൽ നിന്ന് സന്ദേശങ്ങൾ അയച്ച് സൈബർ സാമ്പത്തിക തട്ടിപ്പ് വ്യാപകമാണ്. ഇ-ചെല്ലാൻ ഫൈൻ അടയ്ക്കണമെന്നാവശ്യപ്പെട്ട് കേരള പൊലീസിന്റെ ഔദ്യോഗിക ലോഗോ ഡിസ്പ്ലേ പിക്ചർ ആയിട്ടുള്ള വാട്‌സ്ആപ്പ് അക്കൗണ്ടിൽ നിന്ന് മെസേജ് വരുന്നതോടെ തട്ടിപ്പ് തുടങ്ങുന്നു. വരുന്ന മെസേജിനൊപ്പം ഫൈൻ അടയ്ക്കാനൊരു ലിങ്കും ഉണ്ടാകും. ലിങ്ക് ഓപ്പൺ ചെയ്യുമ്പോൾ പ്ലേസ്റ്റോറിൽ ലേക്ക് പോവുകയും ഒരു ആപ്പ് ഇൻസ്റ്റാൾ ചെയ്യാൻ ആവശ്യപ്പെടുകയും ചെയ്യുന്നു. ഇൻസ്റ്റാൾ ചെയ്യുന്ന ആപ്ലിക്കേഷനിലൂടെ അക്കൗണ്ടിൽ നിന്ന് പണവും മറ്റു വിവരങ്ങളും തട്ടിപ്പുകാർ കൈക്കലാക്കുന്നു. ഇത്തരത്തിലുള്ള സാമ്പത്തിക തട്ടിപ്പുകളെ കുറിച്ച് പൊതുജനം ജാഗരൂകരായിരിക്കണം-എന്നുമാണ് കേരള പൊലീസിന്റെ മുന്നറിയിപ്പ്.

Leave a Reply

Your email address will not be published. Required fields are marked *