ഇന്റലിജൻസ് ബ്യൂറോയിൽ ഓഫീസർ ആകാൻ അവസരം. 394 ഒഴിവുകളാണ് ഉള്ളത്. ജൂനിയർ ഇന്റലിജൻസ് ഓഫീസർ ഗ്രേഡ് II ടെക്നിക്കൽ തസ്തികയിലേക്ക് ആണ് നിയമനം നടത്തുക. ഓൺലൈൻ ആയി അപേക്ഷിക്കേണ്ട അവസാന തീയതി സെപ്റ്റംബർ 14 ആണ്.
ഇലക്ട്രോണിക്സ്, ഇലക്ട്രോണിക്സ് ആന്റ് ടെലികമ്യൂണിക്കേഷൻ, ഇലക്ട്രോണിക്സ് ആന്റ് കമ്യൂണിക്കേഷൻ,ഇലക്ട്രിക്കൽ ആന്റ് ഇലക്ട്രോണിക്സ്,ഇൻഫർമേഷൻ ടെക്നോളജി,കംപ്യൂട്ടർ സയൻസ്,കംപ്യൂട്ടർ എൻജിനീയറിങ്,കംപ്യൂട്ടർ അപ്ലിക്കേഷൻ എന്നീ വിഷയങ്ങളിൽ ഡിപ്ലോമ പാസായവർക്കും ഫിസിക്സ്,മാത്തമാറ്റിക്സ്, കംപ്യൂട്ടർ സയൻസ്,ഇലക്ട്രോണിക്സ് എന്നീ വിഷയങ്ങളിൽ ഏതെങ്കിലും ഒന്നിൽ ബിരുദമുള്ളവർക്കും അപേക്ഷ നൽകാം.
നിയമനം ലഭിക്കുന്നവർക്ക് 25,500 മുതൽ 81,100 രൂപ വരെ ശമ്പളം ലഭിക്കും. 18നും 27 വയസ്സിനുമിടയിൽ പ്രായമുള്ളവർക്ക് അപേക്ഷ നൽകാം. സംവരണ വിഭാഗക്കാർക്ക് ഇളവുകൾ പ്രായപരിധിയിൽ ഇളവുകൾ ലഭിക്കും. ആദ്യ ഘട്ട പരീക്ഷയ്ക്ക് കണ്ണൂർ, കോഴിക്കോട്, തൃശൂർ, എറണാകുളം, കോട്ടയം, കൊല്ലം, തിരുവനന്തപുരം എന്നിവിടങ്ങളിൽ സെൻ്ററുകൾ ഉണ്ട്. കൂടുതൽ വിവരങ്ങൾക്ക്: www.ncs.gov.in സന്ദർശിക്കുക.

