‘സ്വന്തം വീട്ടില്‍ രാഹുലിനെ ഒരു ദിവസം താമസിപ്പിക്കാന്‍ ധൈര്യമുണ്ടോ സേച്ചി? ” എന്നായിരുന്നു ഒരു കമന്റ. ഇതിന് സീമ ജി നായര്‍ നല്കിയ മറുപടി ഉണ്ട് എന്നായിരുന്നു. ”ഉഭയകക്ഷി സമ്മത പ്രകാരം ബന്ധത്തില്‍ ഏര്‍പ്പെടുകയും വര്‍ഷങ്ങള്‍ക്ക് ശേഷം പുരുഷനെതിരെ പീഡനം ആരോപിക്കുകയും ചെയ്യുന്നത് ശരിയാണോ? കഴിഞ്ഞ മാസം അവസാനത്തില്‍ അല്ലേ ഒരു വ്യാജ പോക്സോ കേസില്‍ പാവം 75കാരന് ജയിലില്‍ കിടന്നത് 285 ദിവസം എന്ന വാര്‍ത്ത നമ്മള് എല്ലാവരും കേട്ടത്?” എന്നും വിമര്‍ശനങ്ങളോട് സീമ ജി നായര്‍ പ്രതികരിക്കുന്നുണ്ട്.
നേരത്തെ രാഹുല്‍ മാങ്കൂട്ടത്തിലിനെതിരായ ആരോപണങ്ങള്‍ കാണുമ്പോള്‍ ഉമ്മന്‍ ചാണ്ടിയെയാണ് തനിക്ക് ഓര്മ വരുന്നതെന്നാണ് സീമ ജി നായര്‍ പറഞ്ഞത്. രാഹുല്‍ മാങ്കൂട്ടത്തിനെതിരെ ഒരു പരാതിയും ഉണ്ടായിട്ടില്ലെന്നും സീമ ജി നായര്‍ പറഞ്ഞിരുന്നു.
എവിടെയെങ്കിലും ഒരാള്‍ക്കായി വഴി തെറ്റില്ല. തെറ്റുന്നു എങ്കില്‍ അതില്‍ രണ്ട് പേരും തുല്യ പങ്കാളികളായിരിക്കും. അപ്പോള്‍ ഒരു പക്ഷത്തെ മാത്രം എങ്ങനെ കുറ്റം പറയും? വര്‍ഷങ്ങളോളം ചാറ്റ് ചെയ്തും കൂട്ട് കൂടിയും രസിക്കും, പെട്ടെന്ന് ഒരു ദിവസം ഒരാള്‍ മാത്രം പ്രതി പട്ടികയില്‍ എത്തുമെന്നും സീമ ജി നായര്‍ പറയുന്നു.
ഏതൊരാളില്‍ നിന്നും മോശം സമീപനം വന്നാല്‍ ആ സ്പോട്ടില്‍ പ്രതികരിക്കണം. വര്‍ഷങ്ങള്‍ കഴിഞ്ഞല്ല പ്രതികരിക്കേണ്ടത്. വര്‍ഷങ്ങളോളം എല്ലാം കൂട്ട് കൂടി ചെയ്തിട്ട് ഒരാള്‍ മാത്രം എല്ലാത്തിന്റെയും കുറ്റക്കാരന്‍ ആണ് എന്ന് പറയുന്നതിന്റെ ഔചിത്യബോധം മനസ്സിലാകുന്നില്ല. ഉഭയകക്ഷി ബന്ധത്തിലൂടെ നടക്കുന്ന അശ്ലീലങ്ങള്‍ക്ക് ഒരു പക്ഷം മാത്രം മറുപടി പറഞ്ഞാല്‍ മതിയോ? നീതി എന്ന് പറയുന്നത് രണ്ട് ഭാഗത്തിനും ലഭിക്കേണ്ടതാണ്. അനീതി ചെയ്തിട്ടുണ്ടെങ്കില്‍ രണ്ട് ഭാഗത്തും ബാധിക്കേണ്ടതുമാണ് എന്നും അവര്‍ ഫെയ്സ്ബുക്ക് പോസ്റ്റില്‍ കുറിക്കുന്നുണ്ട്.

