ഇന്ത്യയിലെ പ്രമുഖ ഇൻഷുറൻസ് സ്ഥാപനമായ എൽ ഐ സിയിൽ ജോലി നേടാൻ അവസരം. 841 ഒഴിവുകൾ ആണ് റിപ്പോർട്ട് ചെയ്തിരിക്കുന്നത്. അസിസ്റ്റന്റ് അഡ്മിനിസ്‌ട്രേറ്റീവ് ഓഫീസർ-760, അസിസ്റ്റന്റ് എഞ്ചിനീയർ -81 എന്നിങ്ങനെയാണ് ഒഴിവുകൾ ഉള്ളത്.

ഉദ്യോഗാർത്ഥികൾക്ക് ഓൺലൈൻ വഴി അപേക്ഷ സമർപ്പിക്കാൻ ഉള്ള അവസാന തീയതി സെപ്റ്റംബർ 8 ആണ്. 21 മുതൽ 30 വയസ്സ് വരെയുള്ളവർക്ക് അപേക്ഷകൾ നൽകാം. സംവരണ വിഭാത്തിൽപ്പെട്ടവർക്ക് പ്രായത്തിൽ ഇളവ് അനുവദിക്കും. ബിരുദമാണ് അടിസ്ഥാന യോഗ്യത. ഇംഗ്ലീഷിലും ഹിന്ദിയിലുമാണ് പരീക്ഷ നടത്തുന്നത്.

പ്രിലിമിനറി പരീക്ഷ, മെയിൻ പരീക്ഷ, അവസാനം ഇന്റർവ്യൂ എന്ന തരത്തിലാണ് പരീക്ഷാ ക്രമം. പോസ്റ്റുകളുടെ ഒഴിവും കൂടുതൽ വിവരങ്ങളും അറിയാനായി ഔദ്യോഗിക വെബ്സൈറ്റ് ആയ www.licindia.in സന്ദർശിക്കുക.

Leave a Reply

Your email address will not be published. Required fields are marked *