ബസുകളുടെ മത്സരയോട്ടം കൊച്ചിയിൽ വീണ്ടും ഒരാളുടെ ജീവനെടുത്തു. ഓൺലൈൻ ഭക്ഷണവിതരണ കമ്പനിയിലെ ജീവനക്കാരനായ കൊടുങ്ങല്ലൂർ സ്വദേശി അബ്ദുദുൽ സലാം (41) ആണ് ഇന്ന് അപകടത്തിൽ മരിച്ചത്. ഭക്ഷണവുമായി പോവുകയായിരുന്ന അബ്ദു‌ൾ സലാമിനെ പിന്നിൽ നിന്ന് അമിത വേഗത്തിലെത്തിയ ബിസ്മ‌ില്ല എന്ന ബസ് ഇടിച്ചിടുകയായിരുന്നു. നിലത്തുവീണ സലാമിന്റെ തലയിലൂടെ ബസിന്റെ പിൻചക്രം കയറിയിറങ്ങി തൽക്ഷണം മരണം സംഭവിച്ചു.

തിങ്കളാഴ്ച‌ രാവിലെ സൗത്ത് കളമശേരിയിലായിരുന്നു അപകടം.എറണാകുളത്തുനിന്നു കളമശേരി വഴി ആലുവയിലേക്ക് പോകുന്ന ബസാണ് സലാമിനെ ഇടിച്ചു തെറുപ്പിച്ചത്. സലാമിന്റെ ഇരുചക്ര വാഹനം ബസിൽ തട്ടി വീഴുന്നതും ബസ് തലയിലൂടെ കയറി ഇറങ്ങുന്നതും സിസിടിവി ദൃശ്യങ്ങളിൽ കാണാം.

പത്തടിപ്പാലം മുതൽ കളമശേരി വരെ രണ്ടു ബസുകൾ മത്സരയോട്ടം നടത്തുകയായിരുന്നെന്നും ഇതിനു പിന്നാലെയാണ് അപകടം നടന്നതെന്നും ദൃക്സാക്ഷികൾ പറയുന്നു. ഇത്തരത്തിലുള്ള അപകടങ്ങൾ നഗരത്തിൽ പതിവായതോടെ ഹൈക്കോടതി തന്നെ കഴിഞ്ഞ ദിവസം രൂക്ഷ വിമർശനവുമായി രംഗത്തെത്തിയിരുന്നു. ഇക്കഴിഞ്ഞ മാസമാണ് ഗോവിന്ദ് എസ്. ഷേണായി എന്ന പതിനെട്ടുകാരൻ സ്വകാര്യ ബസ് ഇടിച്ചു മരിച്ചത്.

Leave a Reply

Your email address will not be published. Required fields are marked *