നാഷണൽ എലിജിബിലിറ്റി കം എൻട്രൻസ് ടെസ്റ്റ് (നീറ്റ്) യുജി 2024 പരീക്ഷാ ഫലം പ്രഖ്യാപിച്ചു. പരീക്ഷയുടെ ഫലവും അന്തിമ ഉത്തരസൂചികയും പുറത്തിറക്കിയിട്ടുണ്ട്. പരീക്ഷ എഴുതിയ ഉദ്യോഗാര്‍ത്ഥികള്‍ക്ക് അവരുടെ ഫലം neet.nta.nic.in എന്ന ഔദ്യോഗിക വെബ്‌സൈറ്റിലൂടെ അറിയാനാകും. ഇതോടൊപ്പം അന്തിമ ഉത്തരസൂചിക എടുക്കാനാകും.

രാജസ്ഥാന്‍ സ്വദേശി മഹേഷ് കുമാറിനാണ് ഒന്നാം സ്ഥാനം. മധ്യപ്രദേശ് സ്വദേശി ഉത്കര്‍ഷ് അവാധിയയ്ക്കാണ് രണ്ടാം സ്ഥാനം. മഹാരാഷ്ട്ര സ്വദേശഷി കൃഷാംഗ് ജോഷിയാണ് മൂന്നാം സ്ഥാനം നേടിയത്. അതേസമയം, കേരളത്തില്‍ നിന്ന് പരീക്ഷ എഴുതിയ 73,328 പേര്‍ യോഗ്യത നേടിയിട്ടുണ്ട്. ആദ്യ നൂറ് റാങ്കുകളില്‍ മലയാളികള്‍ ഇടം നേടിയില്ല. മലയാളിയായ ദീപ്‌നിയ ഡിബി 109ാം റാങ്ക് നേടി.

neet.nta.nic.in സന്ദർശിക്കുക.ഹോംപേജിൽ ‘NEET UG 2025 Result’ എന്ന ലിങ്ക് ക്ലിക്ക് ചെയ്യുക.അപേക്ഷ നമ്പർ, ജനനത്തീയതി, സുരക്ഷാ പിൻ എന്നിവ നൽകുക.സ്കോർകാർഡ് ആക്‌സസ് ചെയ്ത് ഡൗൺലോഡ് ചെയ്യുക.ഭാവി റഫറൻസിനായി പകർപ്പ് സേവ് ചെയ്യുകയോ പ്രിന്റെടുത്ത് സൂക്ഷിക്കുകയോ ചെയ്യുക.

ഉദ്യോഗാർത്ഥികൾ അവരുടെ സ്കോർ കാർഡ് ഡൗൺലോഡ് ചെയ്ത് സുരക്ഷിതമായി സൂക്ഷിക്കണം.രാജ്യത്തെ 557 നഗരങ്ങളിലെ 4,750 കേന്ദ്രങ്ങളിലും വിദേശത്തെ 14 കേന്ദ്രങ്ങളിലുമായി മെയ് 4നാണ് നീറ്റ് യുജി പരീക്ഷ നടന്നത്. 22.7 ലക്ഷം വിദ്യാർത്ഥികളാണ് ആകെ പരീക്ഷയെഴുതിയത്.

Leave a Reply

Your email address will not be published. Required fields are marked *