ഇടുക്കി പീരുമേട്ടിൽ കാട്ടാന ആക്രമണത്തിൽ സ്ത്രീ കൊല്ലപ്പെട്ടു. പീരുമേട് തോട്ടപ്പുര സ്വദേശി സീതയാണ് കാട്ടാന ആക്രമണത്തിൽ കൊല്ലപ്പെട്ടത്.
വനത്തിൽ നിന്ന വിറക് ശേഖരിക്കുന്നതിനിടെയാണ് കാട്ടാന ആക്രമണത്തിൽ സീത കൊല്ലപ്പെടുന്നത്. ഇന്ന് മൂന്ന് മണിയോടെയാണ് ആക്രമണം ഉണ്ടായത്.
ഇടുക്കി ജില്ലയിൽ ഇന്ന് നടന്ന രണ്ടാമത്തെ ആക്രമണമാണിത്. ജനവാസ മേഖലയിൽ വെച്ചാണ് ആക്രമണം ഉണ്ടായത്.