ഈ മാസം 31ലെ പെരുന്നാള്‍ അവധി റദ്ദാക്കി ഉത്തരവിറക്കി കേന്ദ്ര പരോക്ഷ നികുതി വകുപ്പും കസ്റ്റംസും. സി.സി. ഒ അസിസ്റ്റന്റ് കമീഷണറായ സാബു സെബാസ്റ്റ്യനാണ് ഉത്തരവിറക്കിയിരിക്കുന്നത്. മാർച്ച്‌ 29, 30, 31 തീയതികളില്‍ ജോലിക്ക് ഹാജരാകാൻ ജീവനക്കാർക്ക് നിർദേശം നല്‍കി. ഈ ദിവസങ്ങളില്‍ അവധി അനുവദിക്കാൻ പാടില്ലെന്നും പുറത്തിറക്കിയ സർക്കുലറില്‍ വ്യക്തമാക്കി.

നേരത്തെ വാർഷിക അവധിയുടെ പട്ടികയില്‍ മാർച്ച്‌ 31 ഉണ്ടായിരുന്നു. ഈ ദിവസമടക്കം പ്രവൃത്തി ദിനമാക്കിയാണ് പുതിയ ഉത്തരവ്. മാർച്ച്‌ 31 തിങ്കളാഴ്ചയോ ഏപ്രില്‍ ഒന്ന് ചൊവ്വാഴ്ചയോ ആണ് ചെറിയ പെരുന്നാള്‍ പ്രതീക്ഷിക്കുന്നത്.

ഈ സാഹചര്യത്തിലാണ് കേന്ദ്ര പരോക്ഷ നികുതി വകുപ്പും കസ്റ്റംസും മാർച്ച്‌ 31 ലെ അവധി റദ്ദാക്കിയിരിക്കുന്നത്. ഒരു ഉദ്യോഗസ്ഥനും മേലധികാരികള്‍ അവധി അനുവദിക്കരുതെന്ന നിർദേശമുണ്ട്. കൃത്യമായി ജീവനക്കാരെല്ലാം ഹാജരാവുന്നുണ്ടെന്ന് ഉറപ്പാക്കുക കൂടിയാണ് ഉത്തരവിന്റെ ലക്ഷ്യമെന്നും പറയുന്നു.

Leave a Reply

Your email address will not be published. Required fields are marked *