കോട്ടയം : കോട്ടയം പാലായിൽ ഭാര്യ മാതാവിനെ പെട്രോൾ ഒഴിച്ച് തീ കൊളുത്തി കൊന്നു. പൊള്ളലേറ്റ അമ്മായിയമ്മയും മരുമകനും മരിച്ചു. അന്ത്യാളം സ്വദേശി നിർമ്മല(60), മരുമകൻ മനോജ് (42)എന്നിവരാണ് മരിച്ചത്.
ഇന്നലെ രാത്രിയാണ് മനോജ് നിർമലയെ പെട്രോൾ ഒഴിച്ച് തീ കൊളുത്തിയത്. പൊള്ളലേറ്റ രണ്ടു പേരും കോട്ടയം മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിലായിരുന്നു. കുടുംബ വഴക്കിനെ തുടർന്നാണ് ആക്രമണമെന്ന് പോലീസ് പറഞ്ഞു.