കാഞ്ഞിരപ്പള്ളി: കേന്ദ്ര സർക്കാറിന്റെ വഖഫ് അമൻ്റ്മെൻ്റ് ബില്ലിനും മദ്രസ വിരുദ്ധ നീക്കങ്ങൾക്കെതിരെയും എസ്ഡിപിഐ പൂഞ്ഞാർ മണ്ഡലം കമ്മിറ്റി രൂപീകരിച്ച വഖഫ് മദ്രസ സംരക്ഷണ സമിതിയുടെ ആഭിമുഖ്യത്തിൽ നവംബർ 30 ന് ശനിയാഴ്ച്ച വൈകുന്നേരം 5.30ന് പാറത്തോട് ജംഗ്ഷനിൽ എസ്ഡിപിഐ പൂഞ്ഞാർ മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽവഖഫ് മദ്രസ സംരക്ഷണ സമ്മേളനം നടക്കും.

കാഞ്ഞിരപ്പള്ളി സെൻട്രൽ ജുംആ മസ്ജിദ് ചീഫ് ഇമാം ഷിഫാർ മൗലവി അൽ കൗസരി സമ്മേളനം ഉദ്ഘാടനം ചെയ്യും.എസ്ഡിപിഐ കോട്ടയം ജില്ലാ കമ്മിറ്റിയംഗം അഡ്വ: നിസാമുദ്ദീൻ പായിപ്പാട്, പാറത്തോട് ജുംആ മസ്ജിദ് ചീഫ് ഇമാം അൽ ഹാഫിസ് ഷംസുദ്ദീൻ മൗലവി അൽകൗസരി എന്നിവർ സമ്മേളനത്തിനെ അഭിസംബോധന ചെയ്ത് സംസാരിക്കും.

പ്രമുഖ രാഷ്ട്രീയ സാമൂഹിക, മത നേതാക്കന്മാർ സമ്മേളനത്തിൽ പങ്കെടുക്കും.

Leave a Reply

Your email address will not be published. Required fields are marked *