ബംഗളൂരു: ബംഗളൂരുവിലെ താമസ സ്ഥലത്ത് മലയാളി വിദ്യാര്‍ത്ഥിയെ മരിച്ച നിലയില്‍ കണ്ടെത്തി. വയനാട് മേപ്പാടി സ്വദേശി തറയില്‍ ഹൗസ് നിഷാദിന്റെ മകന്‍ മുഹമ്മദ് ഷാമില്‍ (23) നെയാണ് ബംഗളൂരു രാജംകുണ്ടയിലെ താമസ മുറിയില്‍ മരിച്ച നിലയില്‍ കണ്ടെത്തിയത്.

മൃതദേഹം ജീര്‍ണിച്ച നിലയില്‍ ആയിരുന്നു. കൂട്ടുകാര്‍ എത്തി വിളിച്ചപ്പോള്‍ മുറി തുറക്കാത്തതില്‍ സംശയിച്ച് പോലീസിനെ വിവരം അറിയിക്കുകയായിരുന്നു. തുടര്‍ന്ന് പോലീസെത്തി പരിശോധിച്ചപ്പോഴാണ് മരിച്ച നിലയില്‍ കണ്ടെത്തിയത്.

Leave a Reply

Your email address will not be published. Required fields are marked *

You missed