കൊച്ചി വിട്ട ബാല വൈക്കത്തേക്ക്. കായലിന്റെ തീരത്തുള്ള മനോഹരമായ വീടിന്റെ ദൃശ്യങ്ങൾ പങ്കുവെച്ച് നടൻ ബാല. ബാലയെയും ഭാര്യ കോകിലയേയും വിഡിയോയിൽ കാണാം.

ഫോട്ടോഗ്രാഫറായ ശാലു പേയാടിനെ വീഡിയോയിൽ ടാഗ് ചെയ്തിട്ടുണ്ട്.“ഞാൻ നിങ്ങളുടെ ബിഗ് ബി ബാലയായി തിരികെ വരും. മനോഹരമായ ഈ വീടിന്റെ സ്രഷ്ടാവ് ഷാലു കെ ജോർജിനും സിനിമാറ്റോഗ്രഫറും എന്റെ പ്രിയപ്പെട്ട അനുജനുമായ ശാലു പേയാടിനും നന്ദി. ഞാൻ കൊച്ചി വിട്ടു. പക്ഷേ, ഞാൻ എന്നും നിങ്ങളുടെ ഹൃദയത്തിൽ നിറഞ്ഞു നിൽക്കുമെന്ന് വിശ്വസിക്കുന്നു,” വിഡിയോയ്ക്കൊപ്പം ബാല കുറിച്ചു.

Leave a Reply

Your email address will not be published. Required fields are marked *