വെർച്വൽ അറസ്‌റ്റ് തട്ടിപ്പു സംഘത്തെ ക്യാമറയിൽ കുടുക്കി വിദ്യാർഥി. പേരൂർക്കട സ്വദേശി അശ്വഘോഷാണ് തട്ടിപ്പു സംഘത്തെ കുടുക്കിയത്. ടെലികോം റെഗുലേറ്ററി അതോറിറ്റിയിൽ നിന്നാണെന്നു പറഞ്ഞാണ് തട്ടിപ്പു സംഘം അശ്വഘോഷിനെ ആദ്യം വിളിച്ചത്.

ഒരു പരസ്യ തട്ടിപ്പിൽ അശ്വഘോഷിന്റെ നമ്പർ ഉൾപ്പെട്ടിട്ടുണ്ടെന്നും മുംബൈ സൈബർ സെല്ലിനു കോൾ കൈമാറുകയാണെന്നും അറിയിച്ചു. തുടർന്ന് സൈബർ സെല്ലെന്ന വ്യാജേന തട്ടിപ്പുകാർ ഒരു മണിക്കൂറോളം അശ്വഘോഷിനെ ചോദ്യം ചെയ്തു.

എന്നാൽ സൈബർ സെക്യൂരിറ്റി രംഗത്ത് പരിചയമുള്ള അശ്വഘോഷ് കൃത്യമായി തട്ടിപ്പുകാർക്കു മറുപടി നൽകി അവരുടെ ദൃശ്യങ്ങൾ പകർത്തി തട്ടിപ്പുശ്രമം പൊളിക്കുകയായിരുന്നു. വെർച്വൽ അറസ്‌റ്റ് പോലുള്ള സംവിധാനം ഇന്ത്യയിൽ നിലവിൽ ഇല്ലെന്നും ഇത്തരക്കാർ വിളിക്കുമ്പോൾ സ്വന്തം വിവരങ്ങൾ നൽകരുതെന്നും അശ്വഘോഷ് പറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *