കാഞ്ഞിരപ്പള്ളി: സംസ്ഥാനത്ത് അനിയന്ത്രതമായി സബോള, ഉള്ളി, വെളുത്തുള്ളി വില ക്രമാധിതമായി വർദ്ധിക്കുന്ന സാഹജര്യത്തിൽ കേന്ദ്ര സംസ്ഥാന സർക്കാരുകൾ വിപണിയിൽ ഇടപെടൽ നടത്തണമെന്നാവശ്യപ്പെട്ടുകൊണ്ട് എസ്ഡിപിഐ കാഞ്ഞിരപ്പള്ളി പഞ്ചായത്ത് കമ്മിറ്റിയുടെ നേതൃത്വത്തിൽ പ്രതിഷേധ സൂചകമായി ഉള്ളിയും സബോളയും സൗജന്യമായി പൊതുജനങ്ങൾക്ക് വിതരണം നടത്തി പ്രതിഷേധിച്ചു.
പഞ്ചായത്ത് കമ്മിറ്റി പ്രസിഡൻ്റ് അലി അക്ബറിൻ്റെ അധ്യക്ഷതയിൽ നടന്ന പ്രതിഷേധ പരിപാടിയിൽ വൈസ് പ്രസിഡൻ്റ് ഷിബിഖാൻ മഠത്തിൽ ഉള്ളിയും സബോളയും വിതരണം നടത്തി ഉദ്ഘാടനം ചെയ്തു.
മുഖ്യ പ്രഭാഷണം പഞ്ചായത്ത് കമ്മിറ്റിയംഗം സിയാജ് വട്ടകപ്പാറ നടത്തി.സംസ്ഥാനം ഭരിച്ചു കൊണ്ടിരിക്കുന്ന സർക്കാർ പാവങ്ങളുടെ അടിസ്ഥാന പ്രശ്നങ്ങൾ പരിക്കന്നതിന് പകരം നാട് മുഴുക്കെ വർഗീയത പറഞ്ഞു നടന്ന് ഓട്ട്‌വസൂലാക്കാനും കോപ്രേറ്റ് ഭീമന്മാരെ സഹായിക്കുന്നതിനും സമയം മിനക്കെടുകയാണന്നും നിത്യോപക സാധനങ്ങൾക്ക് ക്രമാധീതമായി വില ഉയർന്നു കൊണ്ടിരിക്കുന്നതിനെ തടയുന്നതിന് പകരം കോപ്രേറ്റുകൾക്ക് പൂഴ്ത്തിവയ്ക്കുന്നതിനും വിദേശത്തേക്ക് കയറ്റിവിടുന്നതിനുമാണ് സർക്കാർ സംവിധാനം ഒരുക്കി കൊടുക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.
നിത്യോപയോഗ സാധനങ്ങളുടെ വിലക്കയറ്റം തടയുന്നതിന് ഉദ്യോഗ സ്‌ഥർ ഒരോ കരിചന്തക്കാരുടെയുംഗോഡൗണുകൾ ഒന്ന് പരിശോധിച്ചാൽ മതി അന്ന് തീരും വിലക്കയറ്റമെന്നും ഇത് തടയുന്നതിന് കേന്ദ്ര സംസ്ഥാന സർക്കാരുകൾ അടിയന്തിമായി ഇടപ്പെടണമെന്നും സിയാജ് വട്ടകപ്പാറ കൂട്ടിച്ചേർത്തു. ഭാരവാഹികളായ വിഎസ് അഷറഫ്, നിജാസ് കെകെ, തുടങ്ങിയവർ സംസാരിച്ചു.
There is no ads to display, Please add some