വിദ്യാഭ്യാസവും തൊഴിലും തമ്മിലുള്ള വിടവ് നികത്തുകയെന്ന ലക്ഷ്യമിട്ടാണ് പി എം ഇന്റേൺഷിപ്പ് സ്കീം കൊണ്ടുവന്നത്. 2024 വർഷത്തിൽ പദ്ധതിക്ക് രജിസ്റ്റർ ചെയ്യാനുള്ള അവസാന ദിവസം ഇന്നാണ്.
ഇന്ന് അർധരാത്രി വരെ pminternship.mca.gov.in എന്ന വെബ്സൈറ്റിൽ അപേക്ഷിക്കാം. ഒക്ടോബർ 26 വരെ എന്ന സമയപരിധി ഇന്നത്തേക്ക് നീട്ടുകയായിരുന്നു. വിവിധ മേഖലകളിലായി 130 മുൻനിര കമ്പനികളിൽ 50,000ത്തിലധികം ഇന്റേൺഷിപ്പ് തസ്തികകളാണ് വാഗ്ദാനം ചെയ്യുന്നത്.
അപേക്ഷാ മാനദണ്ഡം
21 മുതൽ 24 വരെ വയസുള്ള തൊഴിൽ രഹിതരായ ഇന്ത്യൻ പൗരന്മാർ
കുടുംബ വാർഷിക വരുമാനം 8 ലക്ഷം രൂപയിൽ താഴെ (സർക്കാർ ജോലിയുള്ളവരെ ഒഴിവാക്കിയിട്ടുണ്ട്)
ചില പ്രമുഖ സ്ഥാപനങ്ങളിൽ നിന്നുള്ള ബിരുദധാരികളെയും പ്രൊഫഷണൽ ബിരുദങ്ങളുള്ളവരെയും ഒഴിവാക്കിയിട്ടുണ്ട് (CA,CS,MBA)
എന്താണ് PMIS ?
തിരഞ്ഞെടുത്ത ഇന്റേൺസിന് പ്രതിമാസം 5,000 രൂപ സ്റ്റൈപ്പൻഡ്ഓരോ ഇന്റേണിനും ഒറ്റത്തവണ ഗ്രാന്റ് 6,000 രൂപഡിസംബർ 2 മുതൽ കമ്പനികളിൽ ഇന്റേൺഷിപ്പ് ആരംഭിക്കും