ഒക്ടോബർ 4 മുതൽ 7 വരെ ബാംഗ്ലൂരിൽ വച്ച് നടന്ന FMMAI NATIONAL MMA CHAMPIONSHIP ൽ കേരളത്തെ പ്രതിനിധീകരിച്ച് 12 അംഗ പ്ലെയർസ് പങ്കെടുത്തു.

അഖിൽ ബാബു ആർ കേരള ടീം കോച്ചായും വൈശാഖ് ആർ എസ് & അഭിജിത്ത് ടീം മാനേജർ ആയി പങ്കെടുത്തു.

ടീമിന് കേരളത്തിനായി നാല് സ്വർണ്ണവും മൂന്ന് വെള്ളിയും 5 വെങ്കല മെഡലുകൾ കരസ്ഥമാക്കാൻ കഴിഞ്ഞു.
കേരള ടീമിൽ നിന്ന് പങ്കെടുത്ത വിശ്വജിത്ത് ആർ ആർ ഷോർ എൻറർടൈൻമെന്റ്സ് എന്ന് ബാംഗ്ലൂർ ആസ്ഥാനമായി പ്രവർത്തിക്കുന്ന കമ്പനി സ്പോൺസർഷിപ്പ് ഏറ്റെടുത്തു.

ഈ ഒരു അസോസിയേഷൻ മുഖേനെ ഇനിയും ഒരുപാട് പ്ലെയേഴ്സിനെ ദേശീയതലത്തിലും അന്തർദേശീയ തലത്തിലും ഉയർത്തിക്കൊണ്ടു വരാൻ സാധിക്കുമെന്ന് MMAO കേരളയുടെ ജനറൽ സെക്രട്ടറി ഗിന്നസ് ആദർശ് എസ് പറഞ്ഞു.