ഷിരൂരില്‍ മണ്ണിടിച്ചിലില്‍ കാണാതായ കോഴിക്കോട് കണ്ണാടിക്കല്‍ സ്വദേശി അര്‍ജുനായുള്ള തിരച്ചില്‍ ഇന്നും തുടരും. കനത്ത മഴ പെയ്താല്‍ ഡ്രഡ്ജിങ് താല്‍ക്കാലികമായി നിര്‍ത്തേണ്ടി വരും. ഇന്നും ഉത്തര കന്നഡ ജില്ലയില്‍ റെഡ് അലര്‍ട്ടാണ്.

ഇന്നലെ റെഡ് അലര്‍ട്ടായിരുന്നെങ്കിലും രാവിലെ മാത്രമാണ് മഴ പെയ്തത് എന്നതിനാല്‍ ഡ്രഡ്ജിംഗ് നടന്നിരുന്നു. ഇന്നലത്തെ തിരച്ചിലിലും നേരത്തേ പുഴയില്‍ വീണ ടാങ്കറിന്റെ ഭാഗങ്ങളല്ലാതെ അര്‍ജുന്റെ ലോറിയുടെ ഒരു ഭാഗവും കണ്ടെത്തിയിരുന്നില്ല.

നേരത്തേ ഡ്രോണ്‍ റഡാര്‍ സംവിധാനം ഉപയോഗിച്ച് പരിശോധന നടത്തിയ റിട്ടയേഡ് മേജര്‍ ഇന്ദ്രബാലന്റെ പോയന്റുകള്‍ കേന്ദ്രീകരിച്ചായിരുന്നു ഇന്നലെ പ്രധാനപരിശോധന. എന്നാല്‍ ഇന്ദ്രബാലന്റെ ഡ്രോണ്‍ പരിശോധനയില്‍ ഏറ്റവുമധികം സാധ്യത കല്‍പിക്കപ്പെട്ട പോയന്റില്‍ നിന്ന് ഒന്നും കണ്ടെത്താനായില്ല. ഞായറാഴ്ച വരെയാണ് ഡ്രഡ്ജിങ് കമ്പനിക്ക് കരാര്‍ നീട്ടി നല്‍കിയിരിക്കുന്നത്. തിരച്ചില്‍ എന്ന് വരെ തുടരണമെന്ന് ജില്ലാ ഭരണകൂടമാണ് തീരുമാനിക്കുന്നത്.

Leave a Reply

Your email address will not be published. Required fields are marked *

You missed