ബോംബെ ഹൈക്കോടതിയിലെ ജസ്റ്റിസ് നിതിൻ ജാംദാറിനെ കേരള ഹൈക്കോടതി ചീഫ് ജസ്റ്റിസ് ആയി നിയമിച്ച് കേന്ദ്ര സർക്കാർ വിജ്ഞാപനം ഇറക്കി. കേരള ഹൈക്കോടതി ചീഫ് ജസ്റ്റിസ് ഉൾപ്പടെ എട്ട് ഹൈക്കോടതികൾക്ക് കൂടി പുതിയ ചീഫ് ജസ്റ്റിസുമാരെ നിയമിച്ചു.

ജസ്റ്റിസ് നിതിൻ ജാംദാർ വൈകാതെ തന്നെ കേരള ഹൈക്കോടതി ചീഫ് ജസ്റ്റിസ് ആയി സത്യപ്രതിജ്ഞ ചെയ്ത് അധികാരമേൽക്കും. ബോംബെ ഹൈക്കോടതിയില്‍ ചീഫ് ജസ്റ്റിസ് ഡി കെ ഉപാധ്യായ കഴിഞ്ഞാല്‍ ഏറ്റവും സീനിയര്‍ ആയ ജഡ്ജിയാണ് നിതിന്‍ ജാംദാര്‍. ഷോലപുര്‍ സ്വദേശിയായ ജസ്റ്റിസ് നിതിന്‍ ജാംദാര്‍ ബോംബെ ഹൈക്കോടതിയുടെ ആക്ടിങ് ചീഫ് ജസ്റ്റിസായും സേവനം അനുഷ്ഠിച്ചിട്ടുണ്ട്.

ബോംബെ ഹൈക്കോടതിയിലെ തന്നെ ജസ്റ്റിസ് കെ.ആർ. ശ്രീറാമിനെ മദ്രാസ് ഹൈക്കോടതി ചീഫ് ജസ്റ്റിസ് ആയി നിയമിച്ച് കൊണ്ടുള്ള വിജ്ഞാപനവും കേന്ദ്ര സർക്കാർ പുറത്തിറക്കി. തൃശൂർ ജില്ലയിലെ വടക്കാഞ്ചേരിയിൽ വേരുകളുള്ളയാളാണ് ജസ്റ്റിസ് ശ്രീറാം. കേരള, മദ്രാസ് ഹൈക്കോടതികൾക്ക് പുറമെ ആറ് ഹൈക്കോടതികൾക്ക് കൂടി പുതിയ ചീഫ് ജസ്റ്റിസുമാരെ നിയമിച്ച് കേന്ദ്രം വിജ്ഞാപനം ഇറക്കി.

മറ്റ് ഹൈക്കോടതി ചീഫ് ജസ്റ്റിസുമാർ

ജസ്റ്റിസ് മൻമോഹൻ – ഡൽഹി ഹൈക്കോടതി

ജസ്റ്റിസ് രാജീവ് ഷക്ധർ – ഹിമാചൽ ഹൈക്കോടതി

ജസ്റ്റിസ് സുരേഷ്കുമാർ കെയ്ത് – മധ്യപ്രദേശ് ഹൈക്കോടതി

ജസ്റ്റിസ് പ്രസന്ന മുഖർജി – മേഘാലയ ഹൈക്കോടതി

ജസ്റ്റിസ് താഷി റബ്സ്താൻ – ജമ്മു കശ്മീർ & ലഡാക് ഹൈക്കോടതി

ജസ്റ്റിസ് എം.എസ്. രാമചന്ദ്ര റാവു – ജാർഖണ്ഡ് ഹൈക്കോടതി

Leave a Reply

Your email address will not be published. Required fields are marked *