റെയില്‍വെ പാളത്തില്‍ റീല്‍സ് എടുക്കുന്നതിനിടെ പാസഞ്ചര്‍ ട്രെയിനിടിച്ച് ഭര്‍ത്താവും ഭാര്യയും മൂന്നു വയസുള്ള മകനും മരിച്ചു. യുപിയിലെ ഉമരിയ ഗ്രാമത്തിന് സമീപമാണ് സംഭവം. സിതാപൂര്‍ ജില്ലയിലെ ലഹാര്‍പൂരിലെ ഷേഖ് തോല സ്വദേശികളായ മുഹമ്മദ് അഹമ്മദ്(26), ഭാര്യ നജ്‌നീന്‍ (24) ഇവരുടെ മൂന്ന് വയസുള്ള മകന്‍ അബ്ദുല്ല എന്നിവരാണ് മരിച്ചത്.
മൂന്ന് പേരും സംഭവ സ്ഥലത്തുവെച്ചു തന്നെ മരിച്ചു. റീല്‍ ഷൂട്ട് ചെയ്യുന്നതിനിടെ ട്രെയിന്‍ വന്നിടിക്കുകയായിരുന്നു. മൃതദേഹങ്ങള്‍ പോസ്റ്റ്‌മോര്‍ട്ടത്തിനായി അയച്ചു.സ്ഥിരമായി സോഷ്യല്‍ മീഡിയയില്‍ റീല്‍സ് എടുക്കുന്നവരാണ് ഇവര്‍.