സിനിമാ മേഖലയിലെ സ്ത്രീകൾ നേരിടുന്ന പ്രശ്‌നങ്ങൾ പരിശോധിക്കാൻ ചുമതലപ്പെടുത്തിയ റിട്ട.ജസ്റ്റിസ് ഹേമ കമ്മിഷന്റെ റിപ്പോർട്ട് പുറത്ത്. അടിമുടി സ്ത്രീ വിരുദ്ധതയാണ് മലയാള സിനിമാ മേഖലയിലുള്ളതെന്ന് റിപ്പോ‍ർട്ട് പറയുന്നത്.

റിപ്പോർട്ടിലെ പ്രസക്തഭാ​ഗങ്ങൾ

പുറത്തുകാണുന്ന ഗ്ലാമർ സിനിമയ്ക്കില്ല, കാണുന്നതൊന്നും വിശ്വസിക്കാനാകില്ല, സഹകരിക്കാൻ തയ്യാറാകുന്നവർ അറിയപ്പെടുന്നത് കോഡുകളിൽ, വിട്ടുവീഴ്ചകൾക്ക് തയ്യാറാകാൻ നിർബന്ധിക്കുന്നു.

വിട്ടുവീഴ്ച ചെയ്യുന്നവരെ കോപ്പറേറ്റിങ് ആർട്ടിസ്റ്റുകൾ എന്ന് വിളിക്കും..ഷൂട്ടിങ് സെറ്റുകളിൽ മദ്യവും ലഹരിമരുന്നും കർശനമായി വിലക്കണം.

സിനിമയിൽ പ്രവർത്തിക്കുന്ന വനിതകൾക്ക് നിർമാതാവ് സുരക്ഷിതമായ താമസ, യാത്രാ സൗകര്യങ്ങൾ നൽകണം.

ക്രിമിനൽ പശ്ചാത്തലമുള്ളവരെ ഡ്രൈവർമാരായി നിയോഗിക്കരുത്.

വനിതകളോട് അശ്ലീലം പറയരുത്, തുല്യ പ്രതിഫലം നൽകണംവഴിവിട്ട കാര്യങ്ങൾ ചെയ്യാൻ നിർമാതാക്കളും സംവിധായകരും നിർബന്ധിക്കും.

വിട്ടുവീഴ്ച ചെയ്യാൻ സമ്മർദ്ദം, സിനിമ മേഖലയിൽ വ്യാപക ചൂഷണം, അവസരം കിട്ടാൻ വിട്ടുവീഴ്ച ചെയ്യണം, വിട്ടുവീഴ്ച ചെയ്യുന്നവരെ കോപ്പറേറ്റിങ് ആർട്ടിസ്റ്റുകൾ എന്ന് വിളിക്കുംപോലീസിനെ സമീപിക്കാത്തത് ജീവഭയം കൊണ്ട്.

അതിക്രമം കാട്ടിയത് സിനിമയിലെ ഉന്നതർ.

Leave a Reply

Your email address will not be published. Required fields are marked *