മന്ത്രി വീണാ ജോര്‍ജിന്‍റെ ഭര്‍ത്താവിനെതിരെ ആരോപണം ഉന്നയിച്ച സിപിഎം നേതാവിന് താക്കീത്. കൊടുമണ്‍ പഞ്ചായത്ത് പ്രസിഡന്‍റ് കൂടിയായ കെ.കെ.ശ്രീധരനാണ് താക്കീത്. ജോര്‍ജ് ഇടപെട്ട് കിഫ്ബി റോഡ് നിര്‍മാണത്തില്‍ ഓടയുടെ ഗതിമാറ്റിച്ചെന്നായിരുന്നു ആരോപണം.
അതിനിടെ മന്ത്രി വീണാ ജോർജിന്റെ ഭർത്താവ് ജോർജ് ജോസഫ് പുറമ്പോക്ക് കയ്യേറിയെന്ന ആരോപണത്തിൽ കോൺഗ്രസിന് തിരിച്ചടി. ഭൂമികയ്യേറ്റം ഇല്ലെന്ന് റവന്യൂ വകുപ്പ് കണ്ടെത്തി. ജോർജ് ജോസഫ് തന്‍റെ കെട്ടിടത്തിന്‍റെ മുന്നിലുള്ള സ്ഥലം കയ്യേറിയെന്നായിരുന്നു കോണ്‍ഗ്രസ് ഉന്നയിച്ച പ്രധാന ആരോപണം. എന്നാല്‍ റവന്യൂ വകുപ്പ് ഭൂമി അളന്ന് തിട്ടപ്പെടുത്തണമെന്നാവശ്യപ്പെട്ട് ജോര്‍ജ് ജോസഫും സി.പി.എം നേതാക്കളും ആവശ്യപ്പെട്ടിരുന്നു.ഇതിനെ തുടര്‍ന്നാണ് റവന്യൂ വകുപ്പ് പരിശോധന നടത്തിയത്.