പത്തനംതിട്ടയിൽ കെഎസ്ആർടിസി ബസിൽ വനിതാ കണ്ടക്ടർക്കു നേരെ അതിക്രമം. ഇലന്തൂർ പൂക്കോട് സ്വദേശി കോശി കസ്റ്റഡിയിൽ. യാത്രക്കാർ ചോദ്യം ചെയ്തതോടെ ഇയാൾ ഓടുന്ന ബസ്സിൽ നിന്ന് ചാടിയിറങ്ങി. ഓടി രക്ഷപ്പെടാൻ ശ്രമിച്ച പ്രതിയെ പിന്തുടർന്നു പിടികൂടുകയായിരുന്നു.

പത്തനംതിട്ടയിൽ നിന്നും ചെങ്ങന്നൂരേക്കു യാത്ര പോയ കെഎസ്ആർടിസി ബസ്സിൽ ഉച്ചക്ക് 2:40നാണു സംഭവം. കണ്ടക്‌ടർ ഇതുവരെ പരാതി നൽകിയിട്ടില്ല. പരാതി കിട്ടിയതിനു ശേഷം പൊലീസ് പ്രതിയുടെ അറസ്‌റ്റ് രേഖപ്പെടുത്തും.

Leave a Reply

Your email address will not be published. Required fields are marked *