മുറ്റത്തെ മുല്ലയ്ക്ക് മണമില്ലെന്ന് പറയുന്ന പോലെയാണ് ചെമ്പരത്തിയുടെ ​കാര്യങ്ങൾ. അടിമുടി ആരോ​ഗ്യ​ഗുണങ്ങളുമായി തല ഉയർത്തി നിന്നാലും ആരും വേണ്ടത്ര ​വില കൊടുക്കാറില്ല. ചെമ്പരത്തിയുടെ ഇലയും പൂവും ഇടിച്ചു പിഴുഞ്ഞുണ്ടാക്കുന്ന താളി പതിവായി ഉപയോ​ഗിക്കുന്നത് തലയിലെ താരൻ അകറ്റാൻ ഫലപ്രദമാണ്. കൂടാതെ ചെമ്പരത്തിപ്പൂവിന്റെ ഇതളുകൾ ഇട്ടു തിളപ്പിക്കുന്ന വെള്ളം ദഹന സംബന്ധമായ അസ്വസ്ഥതകൾ നീക്കാനും ​ഗുണം ചെയ്യുമെന്ന് ആരോ​ഗ്യവിദ​ഗ്ധർ പറയുന്നു. കൂടാതെ ചർമരോ​ഗങ്ങൾക്കും ഉരദാരോ​ഗ്യത്തിനും ഇത് ബെസ്റ്റാണ്.

ചെമ്പരത്തിയുടെ ആരോ​ഗ്യ​ഗുണങ്ങൾ മനസിലാക്കി ഇപ്പോൾ ചെമ്പരത്തിയുടെ വെറൈറ്റി വിഭവങ്ങൾ അടുക്കള പരീക്ഷണങ്ങളിൽ ഉത്ഭവിച്ചു വരുന്നുണ്ട്. ചെമ്പരത്തി ജ്യൂസ്, ചെമ്പരത്തി ചായ തുടങ്ങിയവയൊക്കെ അത്തരത്തിൽ ട്രെൻഡിങ് ആയ ഐറ്റംസ് ആണ്.

ചെമ്പരത്തിയുടെ ​ഗുണങ്ങൾ

ആന്റി-ഓക്സിഡന്റ് ​ഗുണങ്ങൾ

ആന്തോസയാനിൻ എന്ന ആന്റി-ഓക്സിഡന്റിന്റെ സാന്നിധ്യമാണ് ചെമ്പരത്തിക്ക് കടുത്ത നിറം നൽകുന്നത്. ഇത് രോ​ഗപ്രതിരോധ ശേഷി കൂട്ടാനും വിട്ടുമാറാത്ത പല രോ​ഗങ്ങളെയും ചെറുക്കാൻ സഹായിക്കുന്നു. ഇവ ഫ്രീ-റാഡിക്കൽ മൂലം കോശങ്ങളിലുണ്ടാകുന്ന നാശത്തെ ചെറുക്കാൻ സഹായിക്കും.

ചർമ സംരക്ഷണം

ഇതിൽ അടങ്ങിയ വിറ്റാമിൻ ഡി ചർമസംരക്ഷണത്തിന് ​ഗുണകരമാണ്. ഇത് ശരീരത്തിലെ കൊളാജൻ ഉത്പാദനം മെച്ചപ്പെടുത്താൻ സഹായിക്കും. കൂടാതെ ഇവ ചർമത്തിന്റെ വീക്കം കുറയ്ക്കാനും സഹായിക്കും.

കരളിന്റെ ആരോ​ഗ്യം

കരളില്‍ കൊഴുപ്പടിഞ്ഞു കൂടുന്ന ലിവര്‍ സിറോസിസ് പോലുള്ള രോഗങ്ങള്‍ക്കുള്ള നല്ലൊരു പരിഹാരം കൂടിയാണിത്. ഇതിന്റെ ആന്റി ഓക്‌സിഡന്റ് ഗുണം കൊഴുപ്പു നീക്കാൻ സഹായിക്കുന്നു.


There is no ads to display, Please add some

Leave a Reply

Your email address will not be published. Required fields are marked *

You missed