കോട്ടയം: സംസ്ഥാനത്ത് സ്വര്‍ണവിലയില്‍ വന്‍ വര്‍ധനവ്. ദിവസങ്ങള്‍ക്ക് മുമ്പ് വരെ സ്വര്‍ണവില കുറഞ്ഞു വരികയായിരുന്നു. നേരിയ തോതിലാണെങ്കിലും വില കുറയുന്നത് ആഭരണം വാങ്ങുന്നവര്‍ക്ക് നേട്ടമാണെന്ന് കരുതവെയാണ് വില വീണ്ടും വര്‍ധിക്കുന്നത്.
ഇന്ന് ഒരു പവന്‍ സ്വര്‍ണത്തിന് കേരളത്തില്‍ നല്‍കേണ്ട വില 44760 രൂപയാണ്. 320 രൂപയുടെ വര്‍ധനവാണുണ്ടായത്. 40 രൂപ വര്‍ധിച്ച് ഗ്രാമിന് 5595 രൂപയിലെത്തി.
