കാഞ്ഞിരപ്പള്ളി: കാഞ്ഞിരപ്പള്ളി യെങ് മെൻസ് അസോസിയേഷൻ (കെ.വൈ.എം.എ) സ്കൂൾ വിദ്യാർത്ഥികൾക്കായി സംഘടിപ്പിക്കുന്ന പെയിന്റിംഗ് മത്സരമായ വർണ്ണപ്പകിട്ട് 2023 നാളെ ( നവംബർ 11 ശനിയാഴ്ച) കുന്നുംഭാഗം സെൻ്റ് ജോസഫ്സ് പബ്ലിക് സ്കൂളിൽ രാവിലെ 9.30ന് നടക്കും. പ്രസിഡന്റ് ജെയിംസ് പള്ളിവാതുക്കൽ അധ്യക്ഷത വഹിക്കുന്ന സമ്മേളനത്തിൽ സിനി ആർട്ടിസ്റ്റും ചിത്രകാരനുമായ രാജേഷ് മണിമല മത്സരം ഉദ്ഘാടനം ചെയ്യും. പ്രിൻസിപ്പാൾ സി. ലിറ്റിൽ റോസ്, സെക്രട്ടറി അഭിലാഷ് ചന്ദ്രൻ, ജനറൽ കൺവീനർ ഷാബോച്ചൻ മുളങ്കാശ്ശേരി എന്നിവർ പ്രസംഗിക്കും.

സെബാൻ കടപ്ലാക്കൽ, ബിമൽ ആൻ്റണി,കൊച്ചുമോൻ ഒട്ടയ്ക്കൻ,ഷാജി ഇളയാനിത്തോട്ടം, മാത്യു മടുക്കക്കുഴി,മാത്തച്ചൻ വെള്ളാത്തോട്ടം, എം.ജയസൂര്യൻ,വി.എം.താജുദ്ദീൻ,സിബി വെങ്ങാലൂർ എന്നിവർ പരിപാടികൾക്ക് നേതൃത്വം നൽകും.