തിരുവനന്തപുരം: തിരുവനന്തപുരം കണ്ടല സര്‍വീസ് സഹകരണ ബാങ്കില്‍ ഇഡി റെയ്ഡ്. ഇന്ന് പുലര്‍ച്ചയാണ് ഇഡി സംഘം റെയ്ഡിനായി എത്തിയത്. ബാങ്ക് പ്രസിഡന്റും സിപിഐ നേതാവുമായ എന്‍ ഭാസുരാംഗന് എതിരായ വായ്പ തട്ടിപ്പു കേസിലാണ് റെയ്ഡ്. ബാങ്ക് മുന്‍ സെക്രട്ടറിമാരുടെ വീടുകളിലും പരിശോധന നടക്കുന്നുണ്ട്.
നൂറു കോടിയിലധികം രൂപയുടെ വായ്പാ തട്ടിപ്പ് ബാങ്കില്‍ നടന്നതായാണ് കണ്ടെത്തല്‍. ബിനാമി പേരില്‍ 34 കോടിയും തട്ടിയതായി കണ്ടെത്തിയിരുന്നു. കഴിഞ്ഞ 30 വര്‍ഷത്തിലേറെയായി സിപിഐ നേതാവായ എന്‍ ഭാസുരാംഗനാണ ബാങ്ക് പ്രസിഡണ്ട്. ഈയിടെയാണ് ഭരണ സമിതി രാജിവെച്ചത്. നിലവില്‍ അഡ്മിനിസട്രേറ്റീവ് ഭരണമാണ് നടക്കുന്നത്.