കൊച്ചി: പ്രമുഖ ഫുഡ് വ്ലോഗര്‍ രാഹുൽ എൻ കുട്ടിയെ മരിച്ച നിലയിൽ കണ്ടെത്തി. ശനിയാഴ്ച രാത്രി തൃപ്പൂണിത്തുറയിലെ വീട്ടിലാണ് മരിച്ച നിലയിൽ കണ്ടെത്തിയത്. പൊലീസ് അന്വേഷണം തുടങ്ങി. ഭാര്യയും രണ്ട് വയസുള്ള മകനുമുണ്ട്.

ഈറ്റ് കൊച്ചി ഈറ്റ് എന്ന ഫുഡ് പേജ് വിഡിയോകളിലൂടെ സുപരിചിതനായിരുന്നു രാഹുൽ. കൊച്ചിയിലെ വ്യത്യസ്തങ്ങളായ ഭക്ഷണങ്ങളും ഹോട്ടലുകളും പരിചയപ്പെടുത്തുകയും ചർച്ച ചെയ്യുകയും ചെയ്യുന്ന ഓൺലൈൻ പ്ലാറ്റ്ഫോമാണ് ‘ഈറ്റ് കൊച്ചി ഈറ്റ്’.
ഭക്ഷണപ്രേമികളെയും കമ്മ്യൂണിറ്റികളെയും ഒരുമിച്ച് കൊണ്ടുവരുന്ന സംരംഭമായ കമ്മ്യൂണിറ്റിയിലും രാഹുൽ അംഗമായിരുന്നു. കഴിഞ്ഞ ബുധനാഴ്ചയാണ് രാഹുൽ അവസാനമായി ഫുഡ് വ്ലോഗ് വിഡിയോ ചെയ്തത്.