തിരുവനന്തപുരം: സംസ്ഥാനത്ത് വീണ്ടും വൈദ്യുതി നിരക്ക് കൂട്ടി. അടുത്ത ഒരു വർഷത്തേക്കുള്ള നിരക്കാണ് സംസ്ഥാന വൈദ്യുതി റെഗുലേറ്ററി കമീഷൻ പ്രഖ്യാപിച്ചത്. യൂണിറ്റിന് ശരാശരി 20 പൈസ വരെയാണ് കൂട്ടിയത്. പ്രതിമാസം 40 യൂണിറ്റിൽ താഴെയുള്ളവർക്ക് നിരക്ക് വർധന ബാധകമല്ല. 100 യൂണിറ്റ് ഉപയോഗിക്കുന്നവർക്ക് 20 ശതമാനം നിരക്ക് വർധനയുണ്ടാകും.

2023-24 വർഷത്തെ കമ്മി 720 കോടിയാണെന്നാണ് കെ.എസ്.ഇ.ബി റെഗുലേറ്ററി കമ്മീഷനെ അറിയിച്ചത്. അത് നികത്തണമെങ്കിൽ കുറഞ്ഞത് 28 പൈസയെങ്കിലും യൂണിറ്റിന് വർധിപ്പിക്കേണ്ടതുണ്ടെങ്കിലും 20 പൈസ മാത്രം വർധിപ്പിച്ച് റെഗുലേറ്ററി കമ്മീഷൻ ഇടക്കാല ഉത്തരവിറക്കുകയായിരുന്നു.

By Fazil

Leave a Reply

Your email address will not be published. Required fields are marked *

You missed