കൊച്ചി: സിനിമ, തിയറ്റർ കരിയർ അവസാനിപ്പിക്കുകയാണെന്ന് പ്രഖ്യാപിച്ച് സംവിധായകൻ അൽഫോൻസ് പുത്രൻ. തനിക്ക് ഓട്ടിസം സ്പെക്ട്രം ഡിസോർഡർ എന്ന രോഗമാണെന്ന് താൻ സ്വയം കണ്ടെത്തിയെന്നും ആർക്കും ഒരു ഭാരമാകാൻ ഉദ്ദേശിക്കുന്നില്ലെന്നും അൽഫോൻസ് ഇൻസ്റ്റഗ്രാമിൽ കുറിച്ചു.

എന്നാൽ പോസ്റ്റ് പങ്കുവച്ച് അധികം സമയമാകുന്നതിന് മുൻപ് തന്നെ അദ്ദേഹം അത് പിൻവലിച്ചിട്ടുണ്ട്. പക്ഷേ പോസ്റ്റിന്റെ സ്ക്രീൻ ഷോട്ടുകൾ സമൂഹമാധ്യമങ്ങളിൽ വ്യാപകമായി പ്രചരിക്കുകയാണ്.

“ഞാനെന്റെ സിനിമ തിയറ്റർ കരിയർ അവസാനിപ്പിക്കുകയാണ്. എനിക്ക് ഓട്ടിസം സ്പെക്ട്രം ഡിസോർഡർ രോഗമാണെന്ന് ഇന്നലെ ഞാൻ സ്വയം കണ്ടെത്തി. ആർക്കും ഒരു ഭാരമാകാൻ ഉദ്ദേശിക്കുന്നില്ല. പാട്ടുകളും വീഡിയോകളും ഷോർട് ഫിലിമുകളും ചെയ്യുന്നതു തുടരും. മാക്സിമ അത് ഒടിടി വരെ ചെയ്യും. എനിക്ക് സിനിമയെ ഉപേക്ഷിക്കാൻ ആഗ്രഹമില്ല, പക്ഷെ എന്റെ മുന്നിൽ വേറെ വഴികളില്ല. എനിക്ക് പാലിക്കാൻ കഴിയാത്ത ഒരു വാഗ്ദാനവും ഞാൻ നൽകുന്നില്ല. ആരോഗ്യം മോശമാകുമ്പോൾ ഇന്റർവെൽ പഞ്ചിൽ വരുന്നതുപോലുള്ള ട്വിസ്റ്റുകൾ ജീവിതത്തിൽ സംഭവിക്കും” എന്നാണ് സംവിധായകന്റെ പോസ്റ്റ്.

By Fazil

Leave a Reply

Your email address will not be published. Required fields are marked *