ഹൈദരാബാദ്: ആന്ധ്രപ്രദേശില്‍ പാസഞ്ചർ ട്രെയിനിലേക്ക് എക്‌സ്പ്രസ് ട്രെയിൻ ഇടിച്ചുകയറി മൂന്നു പേര്‍ മരിച്ചു. 10 പേര്‍ക്ക് ഗുരുതര പരിക്ക്. ഇന്ന് വൈകിട്ട് ഏഴ് മണിയോടെയാണ് അപകടമുണ്ടായത്.

റായഗഡയിൽ നിന്ന് വിശാഖപട്ടണത്തേക്ക് പോവുകയായിരുന്ന പാസഞ്ചർ ട്രെയിനും പാലസ എക്സ്പ്രസുമാണ് കൂട്ടിയിടിച്ചത്. വിഴിയനഗര ജില്ലയിലെ കണ്ടകപ്പള്ളി എന്ന സ്ഥലത്താണ് അപകടമുണ്ടായത്.

സിഗ്നൽ പിഴവ് ആണോ അപകടത്തിന് കാരണം എന്ന് പരിശോധിക്കുമെന്ന് ഡിവിഷണൽ മാനേജർ അറിയിച്ചു. സ്ഥലത്ത് രക്ഷാ പ്രവർത്തനം തുടരുകയാണ്. അപകടത്തില്‍ ആന്ധ്ര പ്രദേശ് മുഖ്യമന്ത്രി ജഗന്‍ റെഡ്ഡി ഞെട്ടല്‍ രേഖപ്പെടുത്തി. പരിക്കേറ്റവരെ ആശുപത്രിയില്‍ എത്തിക്കാന്‍ പരമാവധി ആംബുലന്‍സുകള്‍ അപകടസ്ഥലത്തേക്ക് അയക്കാന്‍ നിര്‍ദേശിച്ചു.

By Fazil

Leave a Reply

Your email address will not be published. Required fields are marked *